മലപ്പുറം: സംസ്‌ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെയും ജില്ലാ ടൂറിസം വകുപ്പിൻ്റെയും നേതൃത്വത്തിൽ കോട്ടക്കുന്നിൽ നടന്ന ഓണം വാരാഘോഷം സമാപിച്ചു. ആറ് ദിവസങ്ങളിലായി നടന്ന പരിപാടി ആസ്വദിക്കാൻ ആയിരങ്ങളാണ് എത്തിയത്. സമാപന സമ്മേളനം ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ അസിസ്റ്റൻ്റ് കെ വരുൺ, കെയർടേകർ അൻവർ ആയമോൻ എന്നിവർ സംസാരിച്ചു. പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും അവതരിപ്പിച്ച ‘ മ്യൂസിക് ഇവൻ്റ് ‘ സമാപന ദിവസത്തെ ആഘോഷമാക്കി. പ്രവർത്തി ദിവസമായിട്ടും നിരവധി പേരാണ് കുടുംബ സമേതം പരിപാടി വീക്ഷിക്കാൻ കോട്ടക്കുന്നിൽ എത്തിയത്.കെ ടി ജലീലിന്റെ ഭാര്യക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് ഡി സി സി ജനറൽ സെക്രട്ടറി സിദ്ധിഖ് പന്താവൂർ