ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വർഷ ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്സിംഗ്) സപ്ലിമെന്ററി പരീക്ഷ 2025 നവംബർ/ഡിസംബർ മാസങ്ങളിൽ നടക്കും. ഒരു വിഷയത്തിനു 110 രൂപ (നൂറ്റി പത്തു രൂപ മാത്രം) എന്ന നിരക്കിലാണ് ഫീസ്. ഫൈനില്ലാതെ സെപ്റ്റംബർ 25 വരെയും 25 രൂപ ഫൈനോടു കൂടി സെപ്റ്റംബർ 30 വരെയും ഫീസടയ്ക്കാം.അപേക്ഷാഫോം www.govtayurvedacollegetvm.nic.in, www.gack.kerala.gov.in, www.ayurvedacollege.ac.in വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ ഫീസ് 0210-03-101-98 Exam fees and Other Fees’ എന്ന ശീർഷകത്തിൽ കേരളത്തിലെ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ അടയ്ക്കാം. പൂരിപ്പിച്ച അപേക്ഷകൾ, വിദ്യാർത്ഥി കോഴ്‌സ് പഠിച്ച. സ്ഥാപനങ്ങളിലെ പ്രിൻസിപ്പാൽമാർക്ക് നിശ്ചിത തീയതിക്കകം സമർപ്പിക്കണം. ഫോൺ: 0471-2339307.