ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന ഇസ്രായേലി വ്യോമാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുകയും, ഖത്തറിന് പൂർണ്ണ പിന്തുണയറിയിക്കുകയും ചെയ്തു.സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ ഫോണിൽ വിളിച്ചാണ് സൗദിയുടെ നിലപാട് അറിയിച്ചത്.ഇസ്രായേലിന്റെ ഈ നടപടിയെ ഒരു ക്രിമിനൽ ആക്രമണമായും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമായും കിരീടാവകാശി വിശേഷിപ്പിച്ചു.ഖത്തറിലെ സഹോദരങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ സൗദി തയ്യാറാണെന്നും, രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഒപ്പമുണ്ടായിരിക്കുമെന്നും കിരീടാവകാശി വ്യക്തമാക്കി.The post ഖത്തറിന് സൗദിയുടെ പൂർണ്ണ പിന്തുണ; അമീറിനെ ഫോണിൽ വിളിച്ച് സൗദി കിരീടാവകാശി appeared first on Arabian Malayali.