നമ്മുടെ മഹത്തായ എല്ലാ കൂട്ടായ്മകളെയും നേട്ടങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന സങ്കുചിത ശക്തികള്‍ക്കുള്ള മറുപടിയാണ് ഇത്തവണത്തെ ഓണാഘോഷങ്ങള്‍; മുഖ്യമന്ത്രി

Wait 5 sec.

മതത്തിനോ ജാതിക്കോ മറ്റേതെങ്കിലും വേര്‍തിരിവുകള്‍ക്കോ ഉച്ചനീചത്വങ്ങള്‍ക്കോ ഇടമില്ലാത്തതാണ് മലയാളിയുടെ മനസ്സ് എന്ന പ്രഖ്യാപനമാണ് ഈ ഓണക്കാലത്തും ആവര്‍ത്തിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം ഉള്‍പ്പെടെ നമ്മുടെ മഹത്തായ എല്ലാ കൂട്ടായ്മകളെയും നേട്ടങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന സങ്കുചിത ശക്തികള്‍ക്കുള്ള മറുപടി കൂടിയാണ് ഇത്തവണത്തെ ഓണാഘോഷങ്ങള്‍. കാര്യക്ഷമമായി വിപണിയില്‍ ഇടപെട്ടതിന്റെ ഫലമായി ഓണക്കാലത്ത് പൊതുവിലുണ്ടാകുന്ന വിലക്കയറ്റം തടയാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.Also read – ഓണം വാരാഘോഷം; ‘കേരളത്തിന്റെ മാനവിക ഐക്യമാണ് കേരളത്തിന്റെ റിയല്‍ സ്റ്റോറി ; മന്ത്രി പി എ മുഹമ്മദ് റിയാസ്ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…കേരളീയന്റെ അഭിമാനവും സമഭാവനയുടെയും നന്മയുടെയും സർവ്വോപരി മനുഷ്യത്വത്തിന്റെയും മഹോത്സവവുമായ ഓണാഘോഷത്തിന് ജനലക്ഷങ്ങൾ പങ്കാളികളായ ഘോഷയാത്രയോടെയാണ് ഈ വർഷം തിരശ്ശീല വീണത്. മതത്തിനോ ജാതിക്കോ മറ്റേതെങ്കിലും വേർതിരിവുകൾക്കോ ഉച്ചനീചത്വങ്ങൾക്കോ ഇടമില്ലാത്തതാണ് മലയാളിയുടെ മനസ്സ് എന്ന പ്രഖ്യാപനമാണ് ഈ ഓണക്കാലത്തും ആവർത്തിക്കപ്പെട്ടത്. സർവ്വ പരിഗണനകൾക്കും അതീതമായ മാനവിക ഒരുമയുടെ ആഘോഷമായ ഓണം മലയാളികളെല്ലാം ഒരു മനസ്സോടെ ആഘോഷിച്ച ദിനങ്ങളാണ് കടന്നുപോയത്. ഓണം ഉൾപ്പെടെ നമ്മുടെ മഹത്തായ എല്ലാ കൂട്ടായ്മകളെയും നേട്ടങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന സങ്കുചിത ശക്തികൾക്കുള്ള മറുപടി കൂടിയാണ് ഇത്തവണത്തെ ഓണാഘോഷങ്ങൾ.ഏറ്റവും നല്ല രീതിയിൽ ഓണമാഘോഷിക്കാൻ ജനങ്ങളും സർക്കാരും ചേർന്നു നിന്നു. ക്ഷേമ പെൻഷനും ബോണസും ഉത്സവബത്തയും ഡിഎയുമെല്ലാം നേരത്തേ നൽകിയ സർക്കാർ ക്ഷേമ പെൻഷന്റെ രണ്ടുഗഡു ഓണത്തിനുമുൻപേ വിതരണം ചെയ്യുകയും ചെയ്തു. കാര്യക്ഷമമായി വിപണിയിൽ ഇടപെട്ടതിന്റെ ഫലമായി ഓണക്കാലത്ത് പൊതുവിലുണ്ടാകുന്ന വിലക്കയറ്റം തടയാൻ കഴിഞ്ഞു. സപ്ലൈകോയും കൺസ്യൂമർഫെഡും ഓണച്ചന്തവഴി അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കി. വെള്ള, നീല, പിങ്ക് കാർഡുകാർക്ക് യഥാക്രമം 15, 10, 5 കിലോ ഗ്രാംവീതം അരി 10 രൂപ 90 പൈസയ്ക്ക് റേഷന്‍കടകള്‍വഴി വിതരണം ചെയ്തതിന്റെ പ്രയോജനം സംസ്ഥാനത്തെ മൂന്നേകാല്‍ കോടി ജനങ്ങളില്‍ രണ്ടുകോടിയിലധികം പേർക്കും ലഭിച്ചു. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ടവർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റും സ്‌കൂൾ കുട്ടികൾക്ക്‌ അരിയും നൽകി. ഇങ്ങനെ സമൃദ്ധിയുടെ ആഘോഷമായാണ് ഇത്തവണ കേരളം ഓണമാഘോഷിച്ചത്.ഉച്ചനീചത്വങ്ങളില്ലാതെ ‘മാനുഷരെല്ലാരുമൊന്നുപോലെ’ ജീവിച്ച സമത്വസുന്ദരമായ ഒരു കാലത്തിന്റെ സങ്കല്പവും സ്മരണയുമാണ് മലയാളിക്ക് ഓണം. എന്നാൽ ആ സമത്വ സങ്കല്പത്തെ സവർണാധിപത്യത്തിന്റെയും അടിച്ചമർത്തലിന്റെയും നീചത്വം കൊണ്ട് മൂടാനുള്ള ആസൂത്രിത ശ്രമങ്ങൾ ഉണ്ടായി. ഓണത്തിന് പകരം വാമനജയന്തി ആഘോഷിക്കണമെന്ന ആഹ്വാനം മുഴക്കി. അത്തരം കുൽസിത നീക്കങ്ങളെ കേരളീയർ ഒറ്റക്കെട്ടായി തള്ളിക്കളയുകയാണ് ചെയ്തത്. സംഘപരിവാർ മുന്നോട്ടുവെക്കുന്ന സവർണ്ണാധിപത്യത്തിന്റെ പ്രത്യയശാസ്ത്രത്തിന് മഹാബലിയെന്ന കീഴാള ചക്രവർത്തിയോടും അതുമായി ബന്ധപ്പെട്ട ഓണസങ്കല്പത്തോടും വിപ്രതിപത്തിയുണ്ടാവുന്നത് സ്വാഭാവികമാണ്. പക്ഷെ, സമത്വ പൂർണമായ ലോകത്തെ സ്വപ്നം കാണുന്നവരുടെ എക്കാലത്തേയും പ്രചോദനമാണ് മഹാബലിയും ഓണസങ്കല്പവും. അതിനെതിരായി ഓണത്തിന് പുതിയ സവർണ്ണ ആഖ്യാനങ്ങളുണ്ടാക്കാനുള്ള ശ്രങ്ങളിലാണ് സംഘപരിവാർ മുഴുകുന്നത്. മഹാബലി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെക്കൂടി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താനാണവർ ശ്രമിക്കുന്നത്.ഇത്തരം ആഖ്യാനങ്ങളെ നിഷ്കരുണം തള്ളി മലയാളികളാകെ ഓണത്തിന്റെ മഹത്തായ സന്ദേശത്തെ ഏറ്റെടുത്തത് നമ്മുടെ ഒത്തൊരുമയുടെ വിളംബരമാണ്. കേരളത്തിലങ്ങോളമിങ്ങോളവും പുറത്തും നടന്ന അതിവിപുലമായ ഓണാഘോഷ പരിപാടികളിലെ അഭൂതപൂർവ്വമായ ജനപങ്കാളിത്തവും അതുതന്നെയാണ് വിളിച്ചോതുന്നത്.മനുഷ്യത്വത്തിന്റെ മഹാശിലകളാൽ കെട്ടിപ്പടുത്ത നമ്മുടെ ഐക്യത്തെ ഒരു ദുഷ്ട ശക്തിക്കും അടിയറ വയ്ക്കില്ല എന്നാണ് നാം ആവർത്തിച്ച് തെളിയിക്കുന്നത്. പറിച്ചുമാറ്റപ്പെട്ട ഒരു ഭേദചിന്തയ്ക്കും അപരിഷ്കൃതത്വത്തിനും മുന്നിൽ തുറന്നിട്ട വാതിലുകൾ അല്ല കേരളീയന്റെ മനസ്സ്. അത്തരം ഒരു കടന്നുകയറ്റങ്ങളെയും നാം അനുവദിക്കുകയും ഇല്ല.The post നമ്മുടെ മഹത്തായ എല്ലാ കൂട്ടായ്മകളെയും നേട്ടങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന സങ്കുചിത ശക്തികള്‍ക്കുള്ള മറുപടിയാണ് ഇത്തവണത്തെ ഓണാഘോഷങ്ങള്‍; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.