പ്രവാസി കമ്മീഷൻ അദാലത്ത് സെപ്റ്റംബർ 16ന് രാവിലെ 10 മുതൽ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് അദാലത്തിന് നേതൃത്വം നൽകും. കമ്മീഷൻ അംഗങ്ങളായ പി എം ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം എം നയീം, ജോസഫ് ദേവസ്യ പൊന്മാങ്കൽ എന്നിവർ പങ്കെടുക്കും. എല്ലാ ജില്ലകളിൽ നിന്നുള്ള പരാതികളും അദാലത്തിൽ സ്വീകരിക്കും. പ്രവാസികളുടെ സ്വത്തിനെയും ജീവനെയും സംബന്ധിക്കുന്നതുൾപ്പെടെ അവരുടെ ന്യായമായ ഏതു വിഷയവും പ്രവാസി കമ്മീഷൻ മുമ്പാകെ ഉന്നയിക്കാവുന്നതാണ്. ALSO READ; നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാംനേരിട്ടും ഇ മെയിൽ മുഖാന്തിരവും പരാതികൾ സ്വീകരിക്കും. അദാലത്തിൽ നേരിട്ടു പരാതി നൽകാൻ ആഗ്രഹിക്കുന്നവർ പ്രവാസിയാണ്/ആയിരുന്നു എന്നു തെളിയിക്കുന്നതിന് പാസ്പോർട്ട് ഉൾപ്പടെയുള്ള വിവരങ്ങൾ (പകർപ്പ് സഹിതം) ഹാജരാക്കണം. പരാതിയും അതിൽ പറയുന്ന രേഖകളുടെ പകർപ്പും എതിർകക്ഷികളുടെ പൂർണ്ണ വിലാസവും ഫോൺ നമ്പരും ലഭ്യമാക്കേണ്ടതാണ്. വിലാസം : പ്രവാസി ഭാരതീയ കമ്മീഷൻ, ആറാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം. 695014. ഫോൺ – 0471-2322311, ഇമെയിൽ:secycomsn.nri@kerala.gov.The post പ്രവാസി കമ്മീഷൻ അദാലത്ത് സെപ്റ്റംബർ 16 ന് എറണാകുളത്ത് appeared first on Kairali News | Kairali News Live.