അമീബിക് മസ്തിഷ്‌ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കേരളം

Wait 5 sec.

അമീബിക് മസ്തിഷ്‌ക ജ്വര പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കേരളം. ആഗോളതലത്തില്‍ തന്നെ അത്യന്തം അപകടകാരിയായ രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. മിക്കയിടത്തും അവസാന നിമിഷമാണ് രോഗം സ്ഥിരീകരിക്കുന്നത്. ആയതിനാല്‍ തന്നെ ആഗോളതലത്തില്‍ മരണനിരക്ക് 99% മാണ്. എന്നാല്‍ കേരളത്തില്‍ ഇത് വെറും 24% മാത്രമാണ്. അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാന്‍ രാജ്യത്ത് ആദ്യമായി ചികിത്സാ മാര്‍ഗ്ഗരേഖ പുറത്തിറക്കിയ സംസ്ഥാനവും കേരളമാണ്.മലിനമായ ജലത്തില്‍ കുളിക്കുന്നതും നീന്തുന്നതും, അതിലൂടെ സൂക്ഷ്മജീവികളായ അമീബ തലച്ചോറില്‍ എത്തുന്നതാണ് രോഗം വരാന്‍ കാരണം. കൃത്യമായ ഇടവേളകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ക്ലോറിനേഷന്‍, ശുചീകരണം, വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയവ നടത്തിയാണ് കേരളം പ്രതിരോധം ശക്തമാക്കുന്നത്.Also read – അർബൻ കോൺക്ലേവ്: അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിൽ സുപ്രധാന ചുവടുവെപ്പെന്ന് മന്ത്രി എം ബി രാജേഷ്വിദേശരാജ്യങ്ങളില്‍ നിന്ന് മരുന്നും സംസ്ഥാന സര്‍ക്കാര്‍ രോഗത്തെ പ്രതിരോധിക്കാന്‍ എത്തിച്ചു. അമീബ ശരീരത്തില്‍ പ്രവേശിക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചും മെഡിക്കല്‍ കോളേജുകളിലെ മൈക്രോബയോളജി ലാബില്‍ പരിശോധന സംവിധാനം ഒരുക്കിയും തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഏത് വിഭാഗത്തില്‍പ്പെടുന്ന അമീബയാണെന്ന് കണ്ടെത്തുവാനുള്ള സംവിധാനവും ആരോഗ്യ വകുപ്പ് ഒരുക്കി.പരിശോധന കാര്യക്ഷമമായി നടത്തുന്നതുകൊണ്ടാണ് സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്താദ്യമായി കേരളത്തിലാണ് അമീബിക് മസ്തിഷ്‌ക ജ്വരവും, ആസ്പര്‍ജില്ലസ് ഫ്‌ളേവേസും ഒരുമിച്ച് ബാധിച്ച രോഗിയെ പൂര്‍ണ്ണ ആരോഗ്യത്തോടെ വീണ്ടെടുത്തത്. അമീബിക് മസ്തിഷ്‌കജ്വരം പോലെയുള്ള മാരക രോഗങ്ങളെ പൂര്‍ണ്ണമായും തുരത്തുവാന്‍ ഉള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്.The post അമീബിക് മസ്തിഷ്‌ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കേരളം appeared first on Kairali News | Kairali News Live.