പാവയ്ക്ക എല്ലാവര്ക്കും അത്ര ഇഷ്ടമില്ലാത്ത പച്ചക്കറിയായണ്. എത്ര നിർബന്ധിച്ചാലും മിക്കവാറും പാവയ്ക്കയുടെ കയ്പ്പ് കാരണം കഴിക്കാറില്ല. എന്നാൽ അറിഞ്ഞോളൂ പാവയ്ക്ക ചില്ലറക്കാരനല്ല. ഒരുപാട് ഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, കരളിനെയും കണ്ണിനെയും സംരക്ഷിക്കാനും പാവയ്ക്ക സഹായിക്കും.aLSO READ: താരൻ ശല്യമായോ? ഈ വഴികൾ പരീക്ഷിക്കൂ, ഫലം ഉറപ്പ്പാവയ്ക്കയിൽ അടങ്ങിയിട്ടുള്ള പോളിപെപ്റ്റൈഡ് പി (Polypeptide P) എന്ന പ്രോട്ടീൻ ഇൻസുലിന്റെ പ്രവർത്തനത്തെ അനുകരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പാവയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയുടെ സഹായിക്കും.aLSO READ: ക്യാബേജ് ചില്ലറക്കാരനല്ല; അൾസർ ഭേദമാക്കാൻ ഉത്തമംകരളിനെ സംരക്ഷിക്കാനും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും പാവയ്ക്ക ഉത്തമമാണ്. പാവയ്ക്കയിലെ ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചർമ്മത്തിലെ അണുബാധകൾ, മുഖക്കുരു, സോറിയാസിസ് തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കുകയും തിളങ്ങുന്ന ചർമ്മം നൽകുകയും ചെയ്യുന്നു. കണ്ണിന്റെ ആരോഗ്യത്തിനും പാവയ്ക്ക നല്ലതാണ്. അതുകൊണ്ട് തന്നെ പാവയ്ക്കയെ ഒഴിവാക്കേണ്ട, ഉൾപ്പെടുത്തിക്കോളൂ ഡയറ്റിൽ.The post രുചി കയ്പ്പാണെങ്കിലും ഫലം മധുരമാണ്; ഉൾപ്പെടുത്തൂ ഡയറ്റിൽ appeared first on Kairali News | Kairali News Live.