‘കേരളം കേന്ദ്രത്തിൽ നിന്ന് 24000 കോടി കടമെടുത്തുവെന്ന ഉണ്ണിബാലകൃഷന്റെ വാദം വസ്തുതാവിരുദ്ധം’; കണക്ക് നിരത്തി അഡ്വ. കെ അനിൽകുമാർ

Wait 5 sec.

മാധ്യമ പ്രവർത്തകൻ ഉണ്ണിബാലകൃഷ്ണനെ വിമർശിച്ച് അഡ്വ. കെ അനിൽകുമാർ. സംസ്ഥാന സർക്കാർ ഈ വർഷം 24000 കോടി കേന്ദ്രത്തിൽ നിന്ന് കടമെടുത്തുവെന്ന് ഉണ്ണിബാലകൃഷ്ണൻ ചാനൽ പരിപാടിക്കിടെ പറഞ്ഞിരുന്നു. എന്നാൽ ആ വാർത്ത തികച്ചു അടിസ്ഥാന രഹിതമാണെന്നും, സംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതി വിഹിതം മാത്രമേ നൽകാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കേരളത്തിൽ സർക്കാർ നടത്തുന്ന വികസനങ്ങളേയും ഉണ്ണിബാലകൃഷ്ണൻ വിമർശിക്കുകയുണ്ടായി. പറഞ്ഞതൊക്കെ വസ്തുത വിരുദ്ധമാണ് കൃത്യമായ കണക്കുകൾ നിരത്തി അദ്ദേഹം ഫേസ്ബുക്കിൽ വിശദീകരിക്കുകയാണ്.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:മി..ഉണ്ണീ ബാലകൃഷ്ണൻ..അങ്ങ് നല്ല മാധ്യമ പ്രവർത്തകനായിഅറിയപ്പെട്ടിരുന്നു.. പ്രൊഫഷണലിസം അങ്ങേക്കുണ്ട്. അതിനാൽ വിമർശനങ്ങളെ സ്വാഗതം ചെയ്ത് താങ്കളെ കേൾക്കാൻ തയ്യാറായിരുന്നു ..താങ്കൾ കേരളസർക്കാരിനെതിരെ ആഖ്യാനം നിർമ്മിക്കാൻ ഒരു പംക്തി തുടങ്ങി .. സഹതാപം തോന്നി..ബി ജെ പി ക്കായി രാജീവ് ചന്ദ്രശേഖർ നടത്തുന്ന ഏഷ്യാനെറ്റ് ചാനലിൽ താങ്കൾ പറഞ്ഞ ചില വാദങ്ങൾ e കട്ടു ..സ്വയം അറിവില്ലാത്തവനായി അഭിനയിക്കണമായിരുന്നില്ല: അതിൻ്റെപ്രതിഫലം എത്ര വലുതായിരുന്നെങ്കിലും ..താങ്കൾ പറഞ്ഞ ഒരു വാചകം..ഈ വർഷം 24000 കോടി കേരളം കേന്ദ്ര സർക്കാരിൽ നിന്നു കടമെടുത്തുവെന്നു്..മി..ഉണ്ണീ ബാലകൃഷ്ണൻ..സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം ഉദാരമായി കടം തരുന്നുവെന്ന വിവരം എവിടുന്നു കിട്ടി.സംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതി വിഹിതം മാത്രമേ നൽകാറുള്ളു.. കേന്ദ്ര പദ്ധതികളിൽ കേന്ദ്ര വിഹിതം 60% കൂടി തരും. അതും കുടിശികയാക്കി ദ്രോഹിക്കും..അതിനാൽ കേന്ദ്ര സർക്കാരിൽ നിന്നും കടം എടുത്തിട്ടില്ല.നമ്മുടെ ജിഡിപി 14.24 ലക്ഷം കോടി:അതിൻ്റെ 3% ആർബിഐ വഴി കടപ്പത്രം ഇറക്കും: അങ്ങേക്ക്അതറിയില്ല എന്നാണോ? കേരളത്തിനു് ഈ വർഷം 42000 കോടി കടം എടുക്കാം .. കേന്ദ്ര സർക്കാരിൽ നിന്നു് അല്ല ‘പൊതു വിപണിയിൽ നിന്നു്:ഇനി കേന്ദ്രം:ഈ വർഷത്തെ കടം എത്ര കോടിയെന്നറിയുമോ സർ ..15 ലക്ഷം കോടി ..പ്രതിമാസം കേന്ദ്രം 1.25 ലക്ഷം കോടി കടം എടുക്കും.കേന്ദ്രത്തിൻ്റെ കടം ഈ വർഷം 200 ലക്ഷം കോടി കടക്കും സർഇനി പദ്ധതി ചിലവ്:കഴിഞ്ഞ വർഷം: അതായത് 2017 മുതൽ 2024 വരെ ഒരോ മാർച്ച് 31നും കേരളത്തിൻ്റെ പദ്ധതി ചിലവ് കണക്ക് താങ്കൾ അവതരിപ്പിക്കുമോ?അതോടൊപ്പം കേന്ദ്രത്തിൻ്റെ ചിലവ് ശതമാനം കൂടി പറയാമോ?ഇനി നവകേരള സദസ്സിൻ്റെ കണക്കോ?ഒരോ മണ്ഡലത്തിലും പ്രാദേശിക സ്വാഗത സംഘം സ്പോൺസർമാരിലൂടെ പരിപാടി നടത്തി: ഖജനാവിനുണ്ടായ ഏതു കണക്കാണു് വിവരാവകാശം വഴി കിട്ടാത്തത്..ഇനി പരാതികളിലെ തീർപ്പ്:എത്രയേറെ പരാതി തിർന്നു ..പരാതികൾ കേട്ട് പൊതു ഉത്തരവിലൂടെതദ്ദേശവകുപ്പ് എത്രയോ നടപടിക്രമങ്ങൾ ലളിതമാക്കി.സർക്കാരാഫീസിൽ ഡിജിറ്റൽ സംവിധാനം ഫലപ്രദമായി ..ബാക്കി പിന്നെ എഴുതാം..താങ്കൾ തുടങ്ങിയല്ലോ?ഞങ്ങളും തുടങ്ങി ..സംവാദമാകാം ..അഡ്വ.കെ.അനിൽകുമാർ.സി പി ഐ എംസംസ്ഥാന കമ്മറ്റിയംഗം ..The post ‘കേരളം കേന്ദ്രത്തിൽ നിന്ന് 24000 കോടി കടമെടുത്തുവെന്ന ഉണ്ണിബാലകൃഷന്റെ വാദം വസ്തുതാവിരുദ്ധം’; കണക്ക് നിരത്തി അഡ്വ. കെ അനിൽകുമാർ appeared first on Kairali News | Kairali News Live.