ദി ബാറ്റ്മാൻ 2: തിരക്കഥ പൂട്ടിവെച്ചിരിക്കുയാണ്; ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ട് മാറ്റ് റീവ്സ്

Wait 5 sec.

ബാറ്റ്മാൻ ഫാൻസ് കാത്തിരിക്കുന്ന ദി ബാറ്റ്മാൻ (2022) എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റ്സ് പുറത്തുവിട്ട് സംവിധായകൻ മാറ്റ് റീവ്സ്. ചിത്രീകരണം എപ്പോൾ ആരംഭിക്കുമെന്ന് എമ്മി അവാർഡ് റെഡ് കാർപ്പെറ്റിൽ മാറ്റ് റീവ്സ് വെളിപ്പെടുത്തി. ബ്രൂസ് വെയ്നായി എത്തുന്ന റോബർട്ട് പാറ്റിൻസണുമായി തിരക്കഥ പങ്കുവെച്ചുവെന്നും മാറ്റ് റീവ്സ് പറഞ്ഞു.ഈ വർഷം ആദ്യം തിരക്കഥ പൂർത്തിയായെന്നും 2026 ഏപ്രിൽ മാസത്തിലോ മെയിലോ ദി ബാറ്റ്മാൻ 2വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും മാറ്റ് റീവ്സ് പറഞ്ഞു. മാറ്റിസൺ ടോംലിനുമായി ചേർന്നെ‍ഴുതിയ തിരക്കഥയിൽ തികച്ചും ആത്മവിശ്വാസമുണ്ടെന്നും മാറ്റ് റീവ്സ് പറഞ്ഞു. സ്ക്രിപ്റ്റുകൾ അക്ഷരാർത്ഥത്തിൽ പൂട്ടിവെച്ചിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.Also Read: ‘വേണുകുട്ടാ എല്ലാം ചാത്തേട്ടന്‍ റെഡിയാക്കാം’; ചന്തുവിന്റെ തുറന്ന കത്തിന് മറുപടിയുമായി ടൊവിനോസ്ക്രിപ്റ്റ് ഒരു രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും, അതിനൊരു കോഡ് ഉള്ള ലോക്ക് ഉണ്ടെന്നും മാറ്റ് റീവ്സ് പറഞ്ഞു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. 2022 ൽ പുറത്തിറങ്ങിയ ദി ബാറ്റ്മാൻ ചിത്രത്തിൽ ക്യാറ്റ്‌വുമണായി സോയ് ക്രാവിറ്റ്‌സ്, ദി റിഡ്‌ലറായി പോൾ ഡാനോ, ജിം ഗോർഡനായി ജെഫ്രി റൈറ്റ്, കാർമൈൻ ഫാൽക്കണായി ജോൺ ടർട്ടുറോ, ഗിൽ കോൾസണായി പീറ്റർ സർസ്‌ഗാർഡ്, ആൽഫ്രഡായി ആൻഡി സെർക്കിസ്, ദി പെൻഗ്വിൻ ആയി കോളിൻ ഫാരെൽ എന്നിവരാണ് എത്തിയിരുന്നത്.The post ദി ബാറ്റ്മാൻ 2: തിരക്കഥ പൂട്ടിവെച്ചിരിക്കുയാണ്; ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ട് മാറ്റ് റീവ്സ് appeared first on Kairali News | Kairali News Live.