ഗുജറാത്തിലെ നാനാകാഡിയയില്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആണ്‍മക്കള്‍. രാത്രി ഏറെ വൈകിയുള്ള ഫോണ്‍വിളിയും അമ്മക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നുമുള്ള സംശയവുമാണ് കൊലപാതകത്തിന് പിന്നില്‍. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു മകന്‍ ഉള്‍പ്പെടെ രണ്ടു പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട സ്ത്രീയും മക്കളും കഴിഞ്ഞ ഏതാനം മാസങ്ങളായി ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഗ്രാമത്തിലെ ഒരു ഫാമിലാണ് യുവതി ജോലി ചെയ്യുന്നത്. രാത്രി വൈകിയും അമ്മ ഫോണില്‍ സംസാരിക്കുന്നത് കുട്ടികളില്‍ വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കൃത്യം നടക്കുന്ന ദിവസം യുവതി ഫോണില്‍ വിളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് രോഷാകുലരായ 19കാരനും ഇളയസഹോദരനും ചേര്‍ന്ന് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഫാം ഉടമയാണ് സ്ത്രീ കൊല്ലപ്പെട്ട വിവരം പുറത്തറിയിച്ചത്. Also read – ജ്വല്ലറി ജീവനക്കാര്‍ക്ക് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമണം; 1250 പവന്‍ കവര്‍ന്ന് മോഷ്ടാക്കള്‍പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടികള്‍ കുറ്റം സമ്മതിച്ചു. അമ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതായും അമ്മ വീട്ടിലെ ജോലികള്‍ ചെയ്തിരുന്നില്ലെന്നും ഫോണില്‍ സംസാരം പതിവായിരുന്നെന്നുമാണ് കുട്ടികള്‍ പൊലീസിനോട് വ്യക്തമാക്കിയത്. പിതാവില്‍ നിന്നും വേര്‍പിരിഞ്ഞു കഴിയാന്‍ കാരണം അമ്മക്ക് മറ്റൊരാളുമായി ബന്ധമുള്ളതു കൊണ്ടാണെന്നുമാണ് കുട്ടികള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.The post രാത്രി ഏറെ വൈകിയും ഫോണ്വിളി; അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മക്കള്: സംഭവം ഗുജറാത്തില് appeared first on Kairali News | Kairali News Live.