ഉന്നത പഠനത്തിന് അവസരം ലഭിച്ചവർക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് വിതരണത്തെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചു. ഉന്നതി വിദേശ പഠന സ്‌കോളർഷിപ്പ് പദ്ധതിക്ക് കീഴിൽ ആയിരം പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക സമുദായ വിദ്യാർത്ഥികൾക്ക് വിദേശ പഠനം സാധ്യമാക്കിയത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവെക്കുന്ന ഉൾച്ചേരലിന്റെ വികസന രാഷ്ട്രീയത്തിന്റെ ദൃഷ്ടാന്തമാണ് എന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ബിരുദാനന്തര ബിരുദ പഠനത്തിന് ഒരു വിദ്യാർത്ഥിക്ക് പരമാവധി 25 ലക്ഷം രൂപവരെ സ്‌കോളർഷിപ്പായി ലഭിക്കും. ഒരു വർഷം പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ 310 വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് ഇതിലൂടെ അവസരം നൽകുന്നു എന്നും അദ്ദേഹം പറയുന്നുALSO READ: വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കണം; സർവെയർമാരുടെ കുറവ് നികത്തുമെന്ന് റവന്യൂ മന്ത്രിപോസ്റ്റിന്റെ പൂർണരൂപംഉന്നതി വിദേശ പഠന സ്‌കോളർഷിപ്പ് പദ്ധതിക്ക് കീഴിൽ ആയിരം പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക സമുദായ വിദ്യാർത്ഥികൾക്ക് വിദേശ പഠനം സാധ്യമാക്കിയത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവെക്കുന്ന ഉൾച്ചേരലിന്റെ വികസന രാഷ്ട്രീയത്തിന്റെ ദൃഷ്ടാന്തമാണ്. ഈ വലിയ നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപന പരിപാടി ഉദ്‌ഘാടനം ചെയ്തു. ഉന്നതി പദ്ധതിക്ക് കീഴിൽ ഇതുവരെ സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം 1,104 ആയി എന്നതും ചരിത്രപരമായ നേട്ടമാണ്. ഇതിന്റെ ഭാഗമായി 2025-26 വർഷത്തെ ഉന്നതി സ്‌കോളർഷിപ്പ് വിതരണത്തിലും പങ്കെടുത്തു.ബിരുദാനന്തര ബിരുദ പഠനത്തിന് ഒരു വിദ്യാർത്ഥിക്ക് പരമാവധി 25 ലക്ഷം രൂപവരെ സ്‌കോളർഷിപ്പായി ലഭിക്കും. ഒരു വർഷം പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ 310 വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് ഇതിലൂടെ അവസരം നൽകുന്നു. 50 പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് വരുമാന പരിധി നോക്കാതെ ഓരോ വർഷവും 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് ലഭ്യമാക്കും. ഇത്തരത്തിൽ സമഗ്രമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് ഉന്നതി.നൂറ്റാണ്ടുകളായി അരികുവൽക്കരിക്കപ്പെട്ടിരുന്നവർ ഇന്ന് മികവിന്റെ തിളക്കവുമായി വിദേശ സർവ്വകലാശാലകളിൽ ഉന്നതവിദ്യാഭ്യാസം തേടി പോവുന്ന നിലയിലേക്ക് നമ്മുടെ നാട് വളർന്നിരിക്കുകയാണ്. കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുടെ പ്രതിഫലനം കൂടിയാണ് ഈ നേട്ടം. ഉന്നത പഠനത്തിന് അവസരം ലഭിച്ചവർക്ക് ആശംസകൾ.The post ‘നൂറ്റാണ്ടുകളായി അരികുവൽക്കരിക്കപ്പെട്ടിരുന്നവർ ഇന്ന് മികവിന്റെ തിളക്കവുമായി വിദേശ സർവ്വകലാശാലകളിൽ’; ഉന്നത പഠനത്തിന് അവസരം ലഭിച്ചവർക്ക് ആശംസകളുമായി മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.