കേരളം എതൊരു വ്യവസായത്തെയും സ്വീകരിക്കാന്‍ സജ്ജമാണെന്നും മികച്ച പ്രൊഫഷണലിസത്തോടെ നിക്ഷേപ സൗഹൃദമായ കാര്യങ്ങള്‍ കേരളം ചെയ്യുന്നുണ്ടെന്നും ഹൈക്കോണ്‍ ഇന്ത്യ മേധാവി ക്രിസ്റ്റോ ജോര്‍ജിന് അനുഭവത്തില്‍ നിന്നും ബോധ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്. കമ്പനിയുടെ ഏറ്റവും പുതിയ കോര്‍പ്പറേറ്റ് ഓഫീസും അത്യാധുനിക ഇലക്ട്രിക് വെഹിക്കിള്‍ , ലിഥിയം ബാറ്ററി ഫാക്ടറിയും കൊച്ചിയില്‍ തുറക്കാന്‍ ഹൈക്കോണ്‍ സന്നദ്ധരായതും ഇതിനാലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.Also read – വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കണം; സർവെയർമാരുടെ കുറവ് നികത്തുമെന്ന് റവന്യൂ മന്ത്രിഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….ഹൈക്കോൺ ഇന്ത്യ മേധാവി ശ്രീ. ക്രിസ്റ്റോ ജോർജിന് കേരളം ഏതൊരു വ്യവസായത്തെയും സ്വീകരിക്കാൻ സജ്ജമാണ് എന്ന കാര്യത്തിൽ സംശയമേതുമില്ല. മികച്ച പ്രൊഫഷണലിസത്തോടെ കേരളം നിക്ഷേപ സൗഹൃദമായ കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നും അദ്ദേഹം സ്വന്തം അനുഭവത്തിൽ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് തന്നെയാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ കേരളത്തിൽ ഇത്രയും വലിയ നിക്ഷേപം നടത്താൻ ഹൈക്കോൺ തയ്യാറായതും. ഇപ്പോഴിതാ കൊച്ചിയിൽ കമ്പനിയുടെ ഏറ്റവും പുതിയ കോർപ്പറേറ്റ് ഓഫീസും അത്യാധുനിക ഇലക്ട്രിക് വെഹിക്കിൾ (EV), ലിഥിയം ബാറ്ററി ഫാക്ടറിയും കൂടി തുറന്നിരിക്കുകയാണ്.The post ‘കേരളം ഏതൊരു വ്യവസായത്തെയും സ്വീകരിക്കാന് സജ്ജം’; കൊച്ചിയില് പുതിയ കോര്പ്പറേറ്റ് ഓഫീസും ഇലക്ട്രിക് വാഹന, ലിഥിയം ബാറ്ററി ഫാക്ടറിയും തുറന്ന് ഹെെക്കോണ് : മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.