കേരള മാതൃക കണ്ട് പഠിക്കാൻ തെലുങ്കാന സർവെ സംഘം: റവന്യൂ മന്ത്രിയുമായി ചർച്ച നടത്തി

Wait 5 sec.

കേരളത്തിൽ നടപ്പാക്കിവരുന്ന രാജ്യത്തെ ആദ്യ സമഗ്ര ഡിജിറ്റൽ ഭൂവിവര സംവിധാനമായ (ILIMS) എന്റെ ഭൂമി സംയോജിത പോർട്ടലിനെ കുറിച്ച് പഠിക്കുന്നതിനായി തെലുങ്കാനയിലെ നാഷണൽ സർവെ റവന്യു ഉദ്യോഗസ്ഥരും ഇൻഫോർമാറ്റിക്‌സസ് സെൻറർ (NIC) ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തി. സംഘാംഗങ്ങൾ റവന്യു മന്ത്രി കെ രാജൻമായി ആശയ വിനിമയം നടത്തി.റവന്യു,സർവെ, രജിസ്‌ട്രേഷൻ വകുപ്പുകൾ സംയോജിപ്പിച്ച് കേരളത്തിൽ നടപ്പാക്കിവരുന്ന എന്റെ ഭൂമി ഡിജിറ്റൽ സർവെ മാതൃകയിൽ തെലുങ്കാന സംസ്ഥാനത്തും നടപ്പിലാക്കുന്നതിന് പ്രയോജനകരമായ സമഗ്രമായ ധാരണ നേടുകയും സമാനമായ മികച്ച രീതികൾ സ്വീകരിക്കുന്നതിനുള്ള സാധ്യത പഠിക്കുകയാണ് സംഘത്തിന്റെ സന്ദർശന ലക്ഷ്യം.ALSO READ: ‘ബ്ലൂ ടൈഡ്സ് – രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്’; കേരള-യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് സെപ്റ്റംബര്‍ 19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംറവന്യു, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചർച്ച നടത്തും. സർവെ ട്രയിനിംങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ട്രയിനിംഗിലും സംഘം പങ്കെടുക്കും.പഠന സംഘത്തിൽ തെലങ്കാന സർവെ ജോയിൻ്റ് ഡയറക്ടർ പ്രസന്ന ലക്ഷ്മി, സർവെ ഇൻസ്പെക്ടർ എം നാഗേന്ദർ, സർവെയർ മാരായ ടി സസ്യാറാണി, കെ വിനയകുമാർ, നാഷണൽ ഇൻഫർമാറ്റിക്സ് സീനിയർ ഡയക്ടർമാരായ വിജയമോഹൻ, ഭാഗ്യരേഖ , ഡയറക്ടർ എസ് കൃഷ്ണ, റവന്യു തഹസിൽദാർ സായി കൃഷ്ണ തുടങ്ങിയവരാണ് പിടിപി നഗറിലെ സർവെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനത്തിൽ പങ്കെടുക്കുന്നത്.The post കേരള മാതൃക കണ്ട് പഠിക്കാൻ തെലുങ്കാന സർവെ സംഘം: റവന്യൂ മന്ത്രിയുമായി ചർച്ച നടത്തി appeared first on Kairali News | Kairali News Live.