റിയാദ്- സൗദിയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചതായി സൗദി സെൻട്രൽ ബാങ്ക് (SAMA) പ്രഖ്യാപിച്ചു.സൗദി അറേബ്യയിലെ നാഷണൽ പേയ്‌മെന്റ് സിസ്റ്റം (മദ) വഴിയാണ് ഗൂഗിൾ പേ പ്രവർത്തിക്കുക.സൗദി വിഷൻ 2030 ന്റെ ഭാഗമായ ഫിനാൻഷ്യൽ സെക്ടർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സൗദി അറേബ്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് മേഖല മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായും, നേരിട്ടുള്ള പണമിടപാട് കുറക്കുന്നതിനും ഡിജിറ്റൽ പെയ്മെന്റ് സംവിധാനത്തിലേക്ക് പൂർണ്ണമായും മാറുന്നതിനുമുള്ള SAMAയുടെ പ്രതിബദ്ധതയുടെ കൂടി ഭാഗമായാണ് നീക്കം.The post സൗദിയിയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു appeared first on Arabian Malayali.