കേരളത്തിന്‍റെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയത്തിന് രൂപം നല്‍കുന്നത്. ഇക്കാര്യത്തിൽ ഇച്ഛാശക്തിയോടെ പ്രവർത്തിച്ച തദ്ദേശ സ്വയം ഭരണ വകുപ്പിനെ അഭിനന്ദിക്കുന്നതായി മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. ‘Aspiring Cities, Thriving Communities’ എന്ന ആശയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവിൽ മൂന്ന് വിദേശരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, രണ്ട് കേന്ദ്രമന്ത്രിമാർ,അഞ്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ എന്നിവർ ഭാഗമാകും. അന്തര്‍ദേശീയ പ്രതിനിധികള്‍, ദേശീയ നയരൂപകര്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ നേതാക്കള്‍, എന്‍ജിഒകള്‍, യുവജനങ്ങള്‍ എന്നിവരടക്കം ആയിരത്തിലധികം പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.ALSO READ; ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും; മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രിഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: കേരളമാകെ ഒരു വലിയ നഗരമായി മാറുന്ന ഘട്ടത്തിൽ നമുക്ക് നമ്മുടെ വികസന കാഴ്ചപ്പാടിലും വലിയ മാറ്റങ്ങൾ ആവശ്യമായി വരികയാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്‍റെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിന് നാം ഒരുങ്ങുന്നത്. നയം രൂപപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025 സെപ്റ്റംബര്‍ 12ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ‘Aspiring Cities, Thriving Communities’ എന്ന ആശയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവിൽ മൂന്ന് വിദേശരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, രണ്ട് കേന്ദ്രമന്ത്രിമാർ,അഞ്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ എന്നിവർ കോൺക്ലേവിൻ്റെ ഭാഗമാകും. വിവിധ രാജ്യങ്ങളിൽ നിന്നായി 7 മേയർമാരും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 15 മേയർമാരും കോൺക്ലേവിൽ പങ്കെടുക്കും.ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയത്തിന് രൂപം നല്‍കുന്നത്. ഇക്കാര്യത്തിൽ ഇച്ഛാശക്തിയോടെ പ്രവർത്തിച്ച തദ്ദേശ സ്വയം ഭരണ വകുപ്പിനെ അഭിനന്ദിക്കുന്നു. ശാസ്ത്രീയമായ നഗരനയം രൂപീകരിക്കുന്നതിലൂടെ നഗര വികസനമെന്നത് മനുഷ്യരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനൊപ്പം സാമൂഹിക നീതി, പരിസ്ഥിതി സൗഹൃദം, സാംസ്കാരിക വൈവിധ്യം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതിനും സാധിക്കും. 10 നയരൂപീകരണ സെഷനുകളും, അഞ്ച് പ്ലീനറി സെഷനുകളും, രണ്ടു ഫോക്കസ് സെഷനുകളും, അഞ്ച് ഫയര്‍സൈഡ് ചാറ്റുകളും, 11 റൗണ്ട് ടേബിള്‍ സെഷനുകളും കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.അന്തര്‍ദേശീയ പ്രതിനിധികള്‍, ദേശീയ നയരൂപകര്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ നേതാക്കള്‍, എന്‍ജിഒകള്‍, യുവജനങ്ങള്‍ എന്നിവരടക്കം ആയിരത്തിലധികം പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. നമുക്ക് നമ്മുടെ നാടിനെയും നാട്ടുകാരെയും ചേർത്തുപിടിച്ച് മുന്നോട്ടുനടക്കാം. കേരളമാണ് മാതൃക.. കേരളമാണ് ഭാവി..The post നഗരവികസനത്തിലും കേരള മാതൃകയൊരുങ്ങുന്നു; കേരള അര്ബന് കോണ്ക്ലേവ് സെപ്റ്റംബര് 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും appeared first on Kairali News | Kairali News Live.