ഐസിഎഫ് റിഫ റീജിയന്‍ മദ്ഹുറസൂല്‍ സമ്മേളനം നാളെ

Wait 5 sec.

മനാമ: ‘തിരുവസന്തം 1500’ എന്ന പ്രമേയത്തില്‍ ഐസിഎഫ് റിഫ റീജിയന്‍ മൗലിദ് മജ്‌ലിസും മദ്ഹുറസൂല്‍ സമ്മേളനവും നാളെ സനദ് ബാബ സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. വൈകീട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന മൗലിദ് മജ്‌ലിസോടുകൂടെ സമ്മേളനത്തിന് തുടക്കമാവും,സ്വദേശി പ്രമുഖനായ ശൈഖ് ഖാലിദ് സ്വാലിഹ് ജമാല്‍ ബഹ്റൈന്‍ ഉദ്ഘടനം ചെയ്യും. പ്രമുഖ സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിക്കുന്ന ചടങ്ങില്‍ മദ്ഹുറസൂല്‍ സമ്മേളനത്തിലെ മുഖ്യാഥിതിയും പ്രമുഖ വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യ പ്രഭാഷണം നടത്തും. The post ഐസിഎഫ് റിഫ റീജിയന്‍ മദ്ഹുറസൂല്‍ സമ്മേളനം നാളെ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.