മരണത്തിലും ഹൃദയം ദാനം ചെയ്ത് മറ്റുള്ളവർക്ക് പുതുജീവൻ നൽകിയ ഡി വൈ എഫ് ഐ വടകോട് യൂണിറ്റ് മുൻ പ്രസിഡന്റ് ഐസക്ക് ജോർജിനെ അനുസ്മരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.ജീവിച്ചിരുന്ന നാളുകളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഹൃദയപൂർവ്വം പൊതിച്ചോർ നൽകിയ സഖാവ് ഐസക് മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നൽകി യാത്രയാവുകയാണ് എന്ന് ഐസക് ജോർജിനെ അനുസ്മരിച്ച് വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു. തീവ്ര ദുഃഖത്തിലും അവയവം ദാനം നൽകാൻ സന്നദ്ധരായ അദ്ദേഹത്തിന്റെ ബന്ധുക്കളെ സ്നേഹപൂർവം അഭിവാദ്യം ചെയ്യുന്നുവെന്നും സഖാവിന്റെ അകാല വിടവാങ്ങലിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :ഹൃദയപൂർവം…ജീവിച്ചിരുന്ന നാളുകളിൽ ഹൃദയപൂർവ്വം പൊതിച്ചോർ നൽകിയ സഖാവ് ഐസക് മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നൽകി യാത്രയാവുകയാണ്.ചികിത്സയിലായിരിക്കെ മസ്‌തിഷ്ക മരണമടഞ്ഞ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയം ഇനി ലിസിയിൽ ചികിത്സയിൽ കഴിയുന്ന അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് ജീവൻ പകരും.ഡി.വൈ.എഫ്.ഐ കൊല്ലം പത്തനാപുരം ബ്ലോക്ക് കമ്മിറ്റി കീഴിൽ ഉള്ള വടകോട് യൂണിറ്റ് മുൻ പ്രസിഡന്റ് കൂടിയായിരുന്നു ഐസക് ജോർജ്. തീവ്ര ദുഃഖത്തിലും അവയവം ദാനം നൽകാൻ സന്നദ്ധരായ പ്രിയ സഖാവിന്റെ ബന്ധുക്കളെ സ്നേഹപൂർവം അഭിവാദ്യം ചെയ്യുന്നു. സഖാവിന്റെ അകാല വിടവാങ്ങലിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു…