കുവൈത്തിൽ വിവിധ കേസുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഏഴ് കുറ്റവാളികളുടെ വധ ശിക്ഷ നടപ്പിലാക്കി. ഇന്ന് പുലർച്ചെ സെൻട്രൽ ജയിൽ വെച്ചാണ് ഇവരെ തൂക്കിലേറ്റിയത്. മൂന്ന് സ്വദേശികളുടെയും രണ്ട് ഇറാൻ പൗരന്മാരുടെയും, ബംഗ്ലാദേശി സ്വദേശികളുടെയും വധ ശിക്ഷയാണ് നടപ്പിലാക്കിയത്. ഇവരിൽ 3 സ്വദേശികളും 2 ബംഗ്ലാദേശികളും കൊല പാതക കേസുകളിലും രണ്ട് ഇറാനികൾ മയക്ക് മരുന്ന് കേസുകളിലും ശിക്ഷിക്കപ്പെട്ടവരാണ്.Also read: ഇസ്രയേല്‍ ആക്രമണത്തിന് മുന്‍പ് മുന്നറിയിപ്പ് നല്‍കിയെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഖത്തര്‍ എട്ട് പേരുടെ വധ ശിക്ഷയാണ് ഇന്ന് നടപ്പിലാക്കാനിരുന്നത്. എന്നാൽ ബന്ധുക്കൾ മാപ്പ് നൽകാൻ തീരുമാനിച്ചതിനെത്തുടർന്ന് ഫഹദ് മുഹമ്മദെന്ന കുവൈത്തി കുറ്റവാളിയുടെ വധ ശിക്ഷ അവസാന നിമിഷം മാറ്റി വെക്കുകയായിരുന്നു. അതേസമയം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ ആവശ്യപ്പെട്ട , രക്ത പണമായ ഇരുപത് ലക്ഷം കുവൈത്തി ദിനാർ നൽകാൻ കഴിയാത്തതിനാൽ തുടർന്ന് അബ്ദുൽ അസീസ് അൽ-ആസ്മി എന്ന സ്വദേശിയുടെ വധ ശിക്ഷ അധികൃതർ നടപ്പിലാക്കുകയും ചെയ്തു. രാജ്യത്തെ നിയമം അനുശാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.The post കുവൈത്തിൽ ഏഴ് കുറ്റവാളികളുടെ വധ ശിക്ഷ നടപ്പിലാക്കി appeared first on Kairali News | Kairali News Live.