ഹോസ്റ്റലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിക്കു നേരെ ലൈംഗികാതിക്രമം; സീനിയേഴ്‌സിന്റെ റാഗിങ് പ്രേത്സാഹിപ്പിച്ച വാര്‍ഡന്‍ അറസ്റ്റില്‍

Wait 5 sec.

പത്താം ക്ലാസ് വിദ്യാര്‍ഥിക്കുനേരെ സ്‌കൂള്‍ ഹോസ്റ്റലിനുള്ളില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ലൈംഗികാതിക്രമം. ബെംഗളൂരുവിലെ ഒരു സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലിലാണ് സംഭവം. 15കാരന്‍ തന്നെയാണ് ഇന്നലെ ബന്നാര്‍ഘട്ട പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കളുമായെത്തി പരാതി നല്‍കിയത്. അതിക്രമം നടക്കുമ്പോള്‍ ഹോസ്റ്റന്‍ വാര്‍ഡന്‍ സ്ഥലത്തുണ്ടായിരുന്നെന്നും റാഗിങ് ചെയ്യുന്നത് തടയുന്നതിനു പകരം സീനിയര്‍ വിദ്യാര്‍ഥികളെ പ്രേത്സാഹിപ്പിക്കുകയാണ് വാര്‍ഡന്‍ ചെയ്തതെന്നും കുട്ടിയുടെ പരാതിയില്‍ പറയുന്നു.Also read – ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ലി കിര്‍ക്കിനെ അമേരിക്കയില്‍ വെടിവെച്ചുകൊന്നു; സംഭവം സര്‍വകലാശാലയില്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. വാര്‍ഡന്റൈയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഇത്തരം സംഭവങ്ങള്‍ കുട്ടികളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണെന്നും സംഭവത്തില്‍ മറ്റു ജീവനക്കാര്‍ക്കെതിരെയും അന്വേഷണം ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.content summary: sexual assault by senior students on a 10th-grade student at a hostel.The warden who encouraged ragging has been arrested.The post ഹോസ്റ്റലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിക്കു നേരെ ലൈംഗികാതിക്രമം; സീനിയേഴ്‌സിന്റെ റാഗിങ് പ്രേത്സാഹിപ്പിച്ച വാര്‍ഡന്‍ അറസ്റ്റില്‍ appeared first on Kairali News | Kairali News Live.