കേന്ദ്രത്തിനെന്ത് സുപ്രീംകോടതി ! വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രം

Wait 5 sec.

വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാരുടെ യോഗം ഇന്ന് ചേര്‍ന്നേക്കും. അതാത് സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടിക വിവരങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടപ്പിലാക്കാനുള്ള കൂടുതല്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയായെക്കും. ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം.Also Read : നേപ്പാൾ ജെൻ സി പ്രക്ഷോഭം: ബിഹാറിലെ അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത; നിരീക്ഷണം ശക്തമാക്കി എസ് എസ് ബിഅതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.നിലവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്ന 11 രേഖകളാണ് തിരിച്ചറിയൽ രേഖയായി സമർപ്പിക്കാനാവുക. ഇതിൽ ആധാർ ഉൾപ്പെട്ടിരുന്നില്ല.  12-ാമത്തെ രേഖയായി ആധാർ സ്വീകരിക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നി‍ർദ്ദേശം നൽകിയിരുന്നു.The post കേന്ദ്രത്തിനെന്ത് സുപ്രീംകോടതി ! വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രം appeared first on Kairali News | Kairali News Live.