കൊച്ചി | വിശ്വപ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 20ാം ഹുബ്ബുർറസൂൽ കോൺഫറൻസ്- പ്രവാചക പ്രകീർത്തന സദസ്സ് ഇന്ന് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കും. വൈകിട്ട് മൂന്നിന് കേരള മുസ്്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റും കലൂർ മുസ്്ലിം ജമാഅത്ത് ഖാസിയുമായ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി പതാക ഉയർത്തും. തുടർന്ന് മൂന്ന് മണിക്കൂർ നീളുന്ന പ്രവാചക പ്രകീത്തന കാവ്യമായ ശറഫൽ അനാം മൗലിദ് സദസ്സിന് ജഅ്ഫർ സഖാഫ് അൽ അസ്ഹരി കൈപ്പമംഗലം നേതൃത്വം നൽകും. മർകസ് പ്രസിഡന്റ്സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തും. കേരള മുസ്്്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റും ഹുബ്ബുർറസൂൽ സ്വാഗത സംഘം ജനറൽ കൺവീനറുമായ വി എച്ച് അലി ദാരിമി സ്വാഗതം പറയും. കേരള മുസ്്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറിയും ഹുബ്ബുർറസൂൽ സ്വാഗത സംഘം വർക്കിംഗ് ചെയർമാനുമായ സയ്യിദ് സി ടി ഹാശിം തങ്ങൾ അധ്യക്ഷത വഹിക്കും. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ ബദറുസ്സാദാത്ത് സയ്യിദ് ഇബ്്റാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും.എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഹുബ്ബുർറസൂൽ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുർറഹ്്മാൻ സഖാഫി പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ സമാപന പ്രാർഥനക്ക് നേതൃത്വം നൽകും. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികളായ വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി, വിദ്യാഭ്യാസ ബോർഡ് മാനേജർ സി പി സെയ്തലവി ചെങ്ങര, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഹുബ്ബുർറസൂൽ കൺട്രോൾ ബോർഡ് കൺവീനറും സ്റ്റേറ്റ് എക്സികൂട്ടീവ് അംഗവുമായ സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പിള്ളി, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്്മത്തുല്ല സഖാഫി എളമരം, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ, അൻവർ സാദത്ത് എം എൽ എ തുടങ്ങിയവരും മഹല്ല് ഇമാമുമാരും മഹല്ല് സാരഥികളും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുക്കും.