വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍ദാതാക്കളുടെ യോഗം പാലക്കാട് ചേര്‍ന്നു. മന്ത്രി എം ബി രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഏറ്റവുമധികം തൊഴില്‍ സൃഷ്ടിക്കുന്ന ജില്ലയായി പാലക്കാടിനെ മാറ്റുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍ദാതാക്കളുടെ യോഗമാണ് പാലക്കാട് നടന്നത്. പാലക്കാട് ജില്ലയിലെ വ്യവസായ, വ്യാപാര സംഘടനാ പ്രതിനിധികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തൊഴിലാളികളെ ലഭ്യമാക്കാന്‍ വിജ്ഞാന കേരളം പദ്ധതിയിലുടെ സാധിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.Also Read : ബ്ലൂ എക്കണോമി കോണ്‍ക്ലേവിലേക്ക് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിനെ ക്ഷണിച്ച് മന്ത്രി സജി ചെറിയാന്‍യുവജനങ്ങളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനും വിജ്ഞാന കേരളം പദ്ധതി ഒരു വലിയ കാല്‍വെപ്പാണെന്ന് പദ്ധതി ഉപദേഷ്ടാവ് ഡോ. തോമസ് ഐസക് പറഞ്ഞു.ആദ്യ തൊഴില്‍ മേള ഈ മാസം 27-ന് നടക്കും. യോഗത്തില്‍ എ. പ്രഭാകരന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, അസി. കളക്ടര്‍ രവി മീണ, വിജ്ഞാന കേരളം ഉപദേഷ്ടാവ് ഡോ. പി. സരിന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കല്യാണകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.The post വിജ്ഞാന കേരളം പദ്ധതി: സംസ്ഥാനത്ത് ഏറ്റവുമധികം തൊഴില് സൃഷ്ടിക്കുന്ന ജില്ലയായി പാലക്കാടിനെ മാറ്റും: മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.