ഓണാക്കാലത്ത് എല്ലാവരും അടപ്പായസവും പാൽപ്പായസവും സേമിയയും ഒക്കെ കഴിച്ചു മടുത്തോ? എങ്കിൽ ഇനി പായസം കഴിക്കണമെന്ന് തോന്നുമ്പോൾ ഒരു വെറൈറ്റി എന്നാൽ കിടിലൻ ടേസ്റ്റിൽ ഒരു പായസം തയ്യാറാക്കാം. ഒരിക്കൽ കഴിച്ചാൽ വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന കുരുത്തോല പായസം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.ആവശ്യമായ ചേരുവകൾഇളം കുരുത്തോല അരച്ചെടുത്തു ശര്‍ക്കരയില്‍ വരട്ടിയത്- 1 1/2 കപ്പ്ചെറുപയര്‍ വറുത്തു വേവിച്ചത്- 1 കപ്പ്ഇളം കരിക്ക് – 1/4 കപ്പ്ശര്‍ക്കരപ്പാനി (പ്രത്യേകം)- 1 1/2 കപ്പ്തേങ്ങ ചിരകിയത്- 4 കപ്പ്ഒന്നാം പാല്‍- 2 കപ്പ്രണ്ടാം പാല്‍ – 3 കപ്പ്ചുക്കുപൊടി-1/4 ടേബിള്‍ സ്പൂണ്‍ജീരകപ്പൊടി( കൊച്ചമ്മിണീസ്)- 1/4 ടേബിള്‍ സ്പൂണ്‍ഏലയ്ക്കാപ്പൊടി- 1/4 ടേബിള്‍ സ്പൂണ്‍തേങ്ങാക്കൊത്ത്( നെയ്യില്‍ വറുത്തത്) – 1 ടേബിള്‍ സ്പൂണ്‍അണ്ടിപ്പരിപ്പ് ( നെയ്യില്‍ വറുത്തത്)- 30 ഗ്രാംഎള്ള് – 1/4 ടേബിള്‍ സ്പൂണ്‍നെയ്യ് – 200 ഗ്രാംALSO READ: വെറും രണ്ട് മിനുട്ട് മതി ! വയറുനിറയെ ചോറുണ്ണാന്‍ ഈ മുരിങ്ങയില കറി മാത്രം മതിഉണ്ടാക്കുന്ന വിധംആദ്യം അടുപ്പ് കത്തിച്ച് ചുവടുകട്ടിയുള്ള ഒരു പാത്രം വെച്ച് ശര്‍ക്കരപ്പാനി ഒഴിക്കുക.അതിലേക്ക് ചെറുപയര്‍ വറുത്തു വേവിച്ചതും കുരുത്തോല ശര്‍ക്കരയില്‍ വരട്ടിയതും ചേർക്കുക. എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ടേബിള്‍ സ്പൂണ്‍ നെയ്യും, കഷ്ണങ്ങളാക്കിയ ഇളം കരിക്കും രണ്ടാം പാലും ചേര്‍ത്ത് കൈ എടുക്കാതെ ഇളക്കി കുറുകിയതിനു ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് ഒരു തിള വരുമ്പോള്‍ അതിൽ ചുക്കുപൊടി ജീരകപ്പൊടി ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വാങ്ങി വയ്ക്കാം. ശേഷം അവസാനത്തെ പരിപാടിയായ അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത്, എള്ള് (നെയ്യില്‍ വറുത്തവ) എന്നിവ ചേര്‍ക്കുക. കിടിലൻ രുചിയിൽ കുരുത്തോല പായസം റെഡി.The post ഓണം കഴിഞ്ഞാലെന്താ.. ഈ കുരുത്തോല പായസം ഒരിക്കൽ ഉണ്ടാക്കിയാൽ നിങ്ങൾ വീണ്ടും വീണ്ടും ഉണ്ടാക്കും; റെസിപ്പി പരിചയപ്പെടാം appeared first on Kairali News | Kairali News Live.