നഷ്ടപ്പെട്ടു പോയ ലോക കോടീശ്വരപ്പട്ടം ചുരുങ്ങിയ സമയം കൊണ്ട് തിരിച്ചു പിടിച്ച് ഇലോൺ മസ്ക്. ഇന്നലെ ഒറാക്കിൽ സഹ സ്ഥാപകനായ ലാറി എല്ലിസൺ ഒറ്റ ദിവസം കൊണ്ട് ബില്യൺ ഡോളർ നേടി മസ്കിനെ കടത്തി വെട്ടിയിരുന്നു. ഒരു വർഷമായി ലോകത്തെ ഏറ്റവും ധനികനായ വ്യക്തി എന്ന പട്ടം കൈയിൽ വച്ചു നടന്ന മസ്കിന് ഒറ്റരാത്രി കൊണ്ടാണ് പദവി നഷ്ടമായത്. വിപണിയിൽ ഒറാക്കിളിന്‍റെ ഓഹരി വിലയിലുണ്ടായ കുതിച്ചു ചാട്ടമാണ് ചുരുങ്ങിയ നേരത്തേക്ക് എല്ലിസണെ ലോക കോടീശ്വരനാക്കിയത്. എന്നാൽ, മണിക്കൂറുകൾക്കകം മസ്ക് എല്ലിസണെ മറികടക്കുകയായിരുന്നു.ആദ്യമായിട്ടല്ല, മസ്കിനെ മറ്റുള്ളവർ മറികടക്കുന്നത്. ആമസോണിന്‍റെ സ്ഥാപകനായ ജെഫ് ബെസോസ്, എൽവിഎംഎച്ചിന്‍റെ സിഇഒ ബെർണാഡ് അർനോൾട്ട് എന്നിവർ മുമ്പ് ഏറ്റവും സമ്പന്ന വ്യക്തിയെന്ന പദവിയിൽ എത്തിയിട്ടുണ്ട്. അവരെയൊക്കെ പിന്നിലാക്കി മസ്ക് തിരികെ വന്നിട്ടുമുണ്ട്.ALSO READ; ബില്യൺ ഡോളർ മൂല്യമുള്ള ഓഹരി തിരിച്ചു വാങ്ങാനൊരുങ്ങി ഇൻഫോസിസ്; നിക്ഷേപകർക്ക് നേട്ടംബ്ലൂംബെർഗ് ബില്യണയേഴ്സ് സൂചിക പ്രകാരം, മസ്കിന്റെ ആസ്തി നിലവിൽ 384 ബില്യൺ ഡോളറാണ്. ഒരു ദിവസം കൊണ്ട് നെറ്റ് വർത്തിൽ 573 മില്യൺ ഡോളർ കൂട്ടിച്ചേർത്താണ് മസ്ക് പട്ടികയിൽ മുന്നിലെത്തിയത്. അതേസമയം, ലാറി എലിസണിന്‍റെ ആസ്തി 383 ബില്യൺ ഡോളറിൽ തുടരുകയാണ്. വരും വർഷങ്ങളിൽ ശക്തമായ വരുമാന വളർച്ച പ്രവചിച്ചതിനെത്തുടർന്ന് ഒറാക്കിളിന്‍റെ ഓഹരി വില 36% ഉയർന്നിരുന്നു. ഓഹരി വില 35.95% ഉയർന്ന് 328.33 ഡോളർ വരെയെത്തി. 1992 ന് ശേഷം ഒറ്റ ദിവസം കൊണ്ടുണ്ടാക്കുന്ന ഏറ്റവും വലിയ നേട്ടമാണിത്. ഈ കുതിച്ചു ചാട്ടത്തോടെ ഒറാക്കിളിന്‍റെ വിപണി മൂലധനം 922 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്.The post ‘അങ്ങനെയൊന്നും തോറ്റു കൊടുക്കില്ല’; ലാറി എല്ലിസണിൽ നിന്ന് ലോക കോടീശ്വരപ്പട്ടം തിരിച്ചു പിടിച്ച് ഇലോൺ മസ്ക് appeared first on Kairali News | Kairali News Live.