കഴിഞ്ഞ 3 വർഷമായി ദക്ഷിണ ഇന്ത്യയിലുടനീളം ടെക്ക് ബൈ ഹാർട്ട് നടത്തി വരുന്ന സൈബർ ബോധവൽക്കരണ പരിപാടിയുടെ 500 ആം പരിപാടി നാളെ ഉച്ച കഴിഞ്ഞ് 1:30 നു ശ്രീകാര്യം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ എ ഡി ജി പി പി. വിജയൻ ഐ പി എസ് ഉദ്‌ഘാടനം ചെയ്തു. സെറ്റ് പ്രിൻസിപ്പാൾ ഡോ. സുരേഷ്, TECHBYHEART Co founder ശ്രീനാഥ് ഗോപിനാഥ്, Cet ശാസ്ത്ര കോ കൺവീനർ അക്ഷയ് തുടങ്ങിയവർ സംസാരിച്ചു. സൈബർ എക്സ്പേർട്ട് ധനൂപ്. ആർ. ക്ലാസ്സ് കൈകാര്യം ചെയ്തു.Also read: ‘ആഗോള അയ്യപ്പ സംഗമത്തിന്റെ വസ്തുതകൾ ഹൈക്കോടതി മനസ്സിലാക്കി എന്നതാണ് വിധി സൂചിപ്പിക്കുന്നത്’: മന്ത്രി വി എൻ വാസവൻകേരള, കർണാടക തമിഴ്നാട് സംസഥാനങ്ങളിലെ വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികൾ, ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർ മുതലായവർ സൈബർ സ്മാർട്ട് പരിപാടികളിൽ മുഖ്യാതിഥികളായി പങ്കെടുത്തിട്ടുണ്ട്. വിവിധ സ്കൂൾ, കോളേജ്, കമ്മ്യൂണിറ്റികളിലൂടെ ഏകദേശം 10 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകാനായി ഈ ക്യാമ്പയിനിലൂടെ ടെക്ക് ബൈ ഹാർട്ടിനു സാധിച്ചു.The post സൈബർ സ്മാർട്ട് -2025 ; സൈബർ ബോധവൽക്കരണത്തിന്റെ 500 ആമത് പരിപാടിയുമായി ടെക് ബൈ ഹാർട്ട് appeared first on Kairali News | Kairali News Live.