കേരള ബോക്സോഫീസിൽ ബാഹുബലി 2നെ മലർത്തിയടിച്ച് ലോക: കളക്ഷനിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു

Wait 5 sec.

ലോക ചാപ്റ്റർ 1: ചന്ദ്ര ബോക്സോഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. 13 ദിവസങ്ങൾ കൊണ്ട് 200 കോടി ക്ലബിലെത്തിയ ചിത്രം പല ബോക്സോഫീസ് റെക്കോർഡുകളെയും കടപു‍ഴക്കി ക‍ഴിഞ്ഞിരിക്കുകയാണ്. കളക്ഷനിൽ വളരെ വേഗം കുതിക്കുന്ന ലോക ബാഹുബലി 2, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ ചിത്രങ്ങളുടെ കേരള ബോക്സ് ഓഫീസ് കളക്ഷനെ മറികടന്നു.കളക്ഷൻ ട്രാക്കർമാരുടെ റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത് ആദ്യ എട്ട് ദിവസങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ കേരളത്തിൽ നിന്ന് 38.64 കോടി രൂപയാണ് പിന്നീടുള്ള ദിവസങ്ങളിലെ കളക്ഷൻ ഇപ്രകാരമാണ്.Also Read: പതിമൂന്ന് ദിനങ്ങ‍ള്‍, ബോക്സോഫീസില്‍ കൊടുങ്കാറ്റായി മുന്നേറുന്ന ലോക വീ‍ഴ്ത്തിയത് തുടരും, മഞ്ഞുമല്‍ ബോയ്സ് റെക്കോര്‍ഡ്9-ാം ദിനം – 5.82 കോടി10-ാം ദിനം – 7.30 കോടി11-ാം ദിനം – 7.14 കോടി12-ാം ദിനം – 5.10 കോടി13-ാം ദിനം – 4.18 കോടിആകെ 68.64 കോടി രൂപബാഹുബലി 2 കേരള ബോക്സ് ഓഫീസിൽ 75.86 കോടി രൂപയും മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലെ മൊത്തം കളക്ഷൻ 72.1 കോടി രൂപയുമാണ്. ഈ കളക്ഷൻ റെക്കോർഡുകളെയാണ് ലോക ഇപ്പോൾ മറികടന്നിരിക്കുന്നത്.The post കേരള ബോക്സോഫീസിൽ ബാഹുബലി 2നെ മലർത്തിയടിച്ച് ലോക: കളക്ഷനിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു appeared first on Kairali News | Kairali News Live.