ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ മൊരിഞ്ഞ ഉഴുന്നുവട തയ്യാറാക്കാന്‍ ഇത്ര എളുപ്പമോ ?

Wait 5 sec.

ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ മൊരിഞ്ഞ ഉഴുന്നുവട തയ്യാറാക്കാന്‍ വളരെ സിംപിളാണ്. നല്ല കിടിലന്‍ ക്രിസ്പി ഉഴുന്നുവട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാംചേരുവകള്‍ഉഴുന്ന് പരിപ്പ് – 2 കപ്പ്വെള്ളംവറുത്ത അരിപ്പൊടി – 1/4 കപ്പ്ഉപ്പ് – ആവശ്യത്തിന്കായപ്പൊടി – 1/2 ടീസ്പൂണ്‍സവാള – ഒന്നിന്റെ പകുതി ചെറുതായി അരിഞ്ഞത്പച്ചമുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്വറ്റല്‍മുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്കുരുമുളക് – 1 ടീസ്പൂണ്‍ ചതച്ചത്കറിവേപ്പില – 2 തണ്ട് അരിഞ്ഞത്ഇഞ്ചി – 1 കഷണം, ചെറുതായി അരിഞ്ഞത്ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്Also Read : ഇഞ്ചി ഇങ്ങനെ കറിവെച്ചാല്‍ ഉച്ചയൂണിന് ചോറിനൊപ്പം വേറൊരു കറിയും വേണ്ട !തയ്യാറാക്കുന്ന വിധംഉഴുന്ന് കഴുകി ഒരു മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക.ഇത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.ഈ മാവ് 5 മിനിറ്റ് അടിച്ചു പതപ്പിച്ച ശേഷം 5 മണിക്കൂര്‍ പുളിക്കാനായി മാറ്റിവയ്ക്കുക.അരിപ്പൊടിയും ബാക്കി ചേരുവകളും ചേര്‍ത്ത് വടയുടെ കൂട്ട് തയാറാക്കുക.എണ്ണ ചൂടാക്കുക.ഒരു ഉരുള മാവെടുത്തു ഉരുട്ടി വിരല്‍ നനച്ചു വടയുടെ നടുവില്‍ വലിയൊരു ദ്വാരം ഇടുക.എന്നിട് എണ്ണയിലിട്ട് ചെറിയ തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുമ്പോള്‍ വറുക്കുക.The post ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ മൊരിഞ്ഞ ഉഴുന്നുവട തയ്യാറാക്കാന്‍ ഇത്ര എളുപ്പമോ ? appeared first on Kairali News | Kairali News Live.