മുതിർന്ന കോൺഗ്രസ്സ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

Wait 5 sec.

ആലുവ | മുതിർന്ന കോൺഗ്രസ്സ് നേതാവും മന്ത്രിയും സ്പീക്കറുമായിരുന്ന പി പി തങ്കച്ചൻ (86) അന്തരിച്ചു. ഏറെ കാലമായി വാർധക്യ സഹജമായ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് നാലരയോടെയാണ് മരണം സംഭവിച്ചത്.ദീർഘകാലം യു ഡി എഫ് കൺവീനറായി പ്രവർത്തിച്ച തങ്കച്ചൻ, ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു. 2004 മുതൽ 2018 വരെ തുടർച്ചയായി 14 വർഷം യു ഡി എഫ് കൺവീനറായി. കെ പി സി സി പ്രഡിഡൻ്റ് പദവിയും വഹിച്ചിട്ടുണ്ട്.എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ കെ ആൻ്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു.