തമ്പ്രാൻ ശൈലിയിലുള്ള അവഹേളനപരമായ നിലപാടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി അപേക്ഷയുമായി എത്തിയ കൊച്ചു വേലായുധനോട് സ്വീകരിച്ചതെന്ന് സി.പി.ഐ.എം ജില്ല സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ. കൊച്ചു വേലായുധന് സി.പി.ഐ.എം വീട് നിർമ്മിച്ച് നൽകും എന്ന പ്രഖ്യാപനത്തെ തന്റെ പെരുമാറ്റം കാരണം വീട് ലഭിച്ചു എന്ന് പറയുന്ന സുരേഷ് ഗോപിയുടെ നിലപാട് കേരളം ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ല എന്നും അബ്ദുൽ ഖാദർ പറഞ്ഞു. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വികസനസംവാദ സദസ്സിൽ വെച്ച വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായം തേടി എത്തിയ തയ്യാട്ട് കൊച്ചുവേലായുധനെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അപമാനിച്ചതിന് കേരളം സാക്ഷിയാണ്. ഇതിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.ALSO READ: ആരോപണം ഉന്നയിച്ച സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് കോൺഗ്രസ് ചിന്തിച്ചോ ? കോൺഗ്രസിന്റെ സംരക്ഷണവും പിന്തുണയും ഉള്ളതുകൊണ്ടാണ് രാഹുൽ നിയമസഭയിൽ എത്തിയതെന്ന് ടി പി രാമകൃഷ്ണൻഎന്നാൽ, കൊച്ചുവേലായുധനെ ചേർത്ത് പിടിക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചത്. വീട് നിർമ്മാണം സി.പി.ഐ.എം ഏറ്റെടുക്കുമെന്ന് ജില്ല സെക്രട്ടറി നേരിട്ടെത്തി കൊച്ചു വേലായുധന് ഉറപ്പു കൊടുത്തു. ഹർഷാരവങ്ങളോടെയാണ് ചുറ്റും കൂടിയവർ അത് സ്വീകരിച്ചത്.തന്റെ പെരുമാറ്റം കൊണ്ട് ഒരാൾക്ക് വീട് കിട്ടി എന്ന വിചിത്രമായ ന്യായമാണ് സുരേഷ് ഗോപി ഉയർത്തിയത്. അതിലൂടെ രൂക്ഷമായ ഭാഷയിലാണ് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. കൊച്ചു വേലായുധനുള്ള വീട് നിർമ്മാണവുമായി പാർട്ടി മുന്നോട്ട് പോവുകയാണെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി പറഞ്ഞു.The post തമ്പ്രാൻ ശൈലിയിലുള്ള അവഹേളനപരമായ നിലപാട്; സുരേഷ് ഗോപിയുടെ നിലപാട് കേരളം ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്ന് കെ.വി.അബ്ദുൽ ഖാദർ appeared first on Kairali News | Kairali News Live.