ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ ഇനിയും തുടരുമെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കില്ലെന്നും ഹമാസിനെ മുഴുവനായി ഉന്മൂലനം ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും ബെഞ്ചമിന്‍ നെതന്യാഹി പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നെതന്യാഹു യുദ്ധം തുടരുമെന്ന് വ്യക്തമാക്കിയത്.നാല് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചക്ക് ശേഷം ഖത്തറില്‍ നടത്തിയ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെക്കുന്നതായും നെതന്യാഹു വ്യക്തമാക്കി. അതേസമയം ഖത്തറിനെതിരായ ആക്രമണത്തില്‍ ഇസ്രയേലിനെ വിമര്‍ശിക്കുന്നത് ഇരട്ടതാപ്പാണെന്നുമാണ് നെതന്യാഹുവിന്റെ വാദം. അറബ് ഇസ്ലാമിക് ഉച്ചകോടിയില്‍ ഇസ്രയേലിന്റെ വംശഹത്യക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇസ്രയേല്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടാണ് യുദ്ധം നടത്തുന്നതെന്ന് വിമര്‍ശനമുയര്‍ന്നു.Also read – കരയാക്രമണത്തിനൊരുങ്ങി ഇസ്രയേല്‍; ആറു വയസുള്ള ഇരട്ടകള്‍ ഉള്‍പ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 25 പലസ്തീനികള്‍ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ഭീരുത്വരപരവും അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖത്തര്‍ അമീര്‍ ഉച്ചകോടിയില്‍ വ്യക്തമാക്കി. അറബ് മേഖല ഇസ്രയേലിന്റെ അധീനതയില്‍ വരുമെന്ന് സ്വപ്നം കാണുകയാണ് നെതന്യാഹുവെന്നും ക്രൂരമായ വംശഹത്യയില്‍ ഇനി മൗനം പാലിക്കില്ലെന്നും അമീര്‍ വ്യക്തമാക്കി.The post വംശഹത്യ ഇനിയും തുടരും; ഗാസയുമായുള്ള യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കില്ലെന്ന് ബെഞ്ചമിന് നെതന്യാഹു appeared first on Kairali News | Kairali News Live.