കെ.എസ്.ആർ.ടി.സിയിൽ പ്രഫഷണൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ തീരുമാനം. കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയാണ് പ്രഫഷണൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. ട്രൂപ്പ് രൂപീകരിക്കുന്നതിന് ജീവനക്കാരുടെ എൻട്രികൾ ക്ഷണിച്ചു.ഗാനമേളയ്ക്കാവശ്യമായി വരുന്ന വായ്പ്പാട്ടിലും വിവിധങ്ങളായ സംഗീത ഉപകരണങ്ങളിലും പ്രാഗൽഭ്യം ഉള്ളവർക്ക് ട്രൂപ്പിന്റെ ഭാഗമാകാൻ അപേക്ഷ സമർപ്പിക്കാം. അവരവരുടെ പ്രകടങ്ങളുടെ വീഡിയോയും അപേക്ഷയോടൊപ്പം അയക്കണം. വീഡിയോ 3 മിനുറ്റിൽ കുറയാത്തതും 5 മിനുറ്റിൽ കവിയാത്തതുമായിരിക്കണം. വീഡിയോയുടെ തുടക്കത്തിൽ തസ്തികയും, കുടുംബാംഗമാണെങ്കിൽ പേരും ബന്ധവും ജോലിചെയ്യുന്ന യൂണിറ്റും, മൊബൈൽ നമ്പറും മാത്രം ഉൾപ്പെടുത്തി സ്വയം പരിചയപ്പെടുത്തിയിരിക്കണം.ALSO READ: എൻ എം വിജയന്റെ മരുമകൾ പത്മജയ്ക്കെതിരെ സൈബർ ആക്രമണം; പൊലീസിൽ പരാതി നൽകിഈ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ അവയും അപേക്ഷയോടൊപ്പം സമർപ്പിക്കാവുന്നതാണ്. യൂണിറ്റ് ഓഫീസുകളിലാണ് അപേക്ഷ നൽകേണ്ടത്.ENGLISH SUMMARY: Decision to form a professional singing troupe in KSRTC. A professional singing troupe is being formed in KSRTC by including employees and family members. Entries from employees have been invited to form the troupe.The post ഇനി ആടാം, പാടാം; കെ.എസ്.ആർ.ടി.സിയിൽ പ്രഫഷണൽ ഗാനമേള ട്രൂപ്പ് വരുന്നു, അംഗമാകാൻ ചെയ്യേണ്ടത്.. appeared first on Kairali News | Kairali News Live.