ജെന്നിഫർ ലോപസിന്റെ വെർസേസ് വസ്ത്രം: ഗൂഗിൾ ഇമേജസ് സൃഷ്ടിക്കാൻ കാരണമായ ഫാഷൻ ട്രെൻഡ്

Wait 5 sec.

ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ചിത്രങ്ങൾ ലഭിക്കാൻ കാരണമായത് ഒരു വസ്ത്രമാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അതാണ് സത്യം കാരണം ഗൂഗിളിൽ ഇപ്പോൽ സെർച്ച് ചെയ്യുമ്പോൾ അതിനനുസരിച്ചുള്ള ഇമേജസ് ലഭിക്കാൻ കാരണമായത് ജെലോ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന അമേരിക്കൻ ഗായികയും അഭിനേത്രിയുമായ ജെന്നിഫർ ലോപസ്സിന്റെ വസ്ത്രമാണ്.ഗൂഗിളിന്റെ ഇമേജ് സെർച്ച് ഫങ്ഷൻ സൃഷ്ടിക്കാൻ കാരണമായത് 2000ത്തിലെ ഗ്രാമി അവാർഡിൽ ജെന്നിഫർ ലോപ്പസ് ധരിച്ച പച്ച നിറത്തിലുള്ള വെർസേസ് വസ്ത്രമാണ്. അന്ന് ഗ്രാമിയുടെ റെഡ് കാർപ്പെറ്റിലെത്തിയ ജെന്നിഫർ ലോപസ് ധരിച്ച വസ്ത്രം ഫാഷൻ ലോകത്തെ തരംഗമായി മാറി. വാർത്തകളുടെ തലക്കെട്ടുകൾ നിറയെ ജന്നിഫർ ലോപസിന്റെ വസ്ത്രം നിറഞ്ഞു.ഗൂഗിളിൽ ആ വസ്ത്രം കാണുന്നതിനായി നിരവധി സെർച്ചുകൾ ഉണ്ടായി. അന്ന് ഗൂഗിൾ ടെക്സറ്റ് ബേസിഡ് സെർച്ച് റിസൽട്ടുകളാണ് നൽകിയിരുന്നത്. ആ വസ്ത്രം കാണുന്നതിന് വേണ്ടിയുള്ള സെർച്ചുകൾ ഗൂഗിളിന്റെ ഒരു പോരായ്മ വെ‍ളിപ്പെടുത്തുകയാണുണ്ടായത്. അതാണ് ഗൂഗിൾ ഇമേജസിന്റെ പിറവിക്ക് പിന്നിലെ കാരണമായി മാറിയത്.Also Read: 90സ് ലുക്കിൽ തിളങ്ങി പെൺകുട്ടികൾ; അടക്കി ഭരിക്കാൻ ഗൂഗിള്‍ ജെമിനിയുംഫാഷൻ ലോകത്തെ ഒരു ബൊഹീമിയൻ ഷിഫോൺ ഗൗൺ, ടെക് ലോകത്തെ വലിയൊരു മാറ്റത്തിന്റെ കാരണങ്ങളിലൊന്നായി മാറി. ഇപ്പോ‍ഴും ഗൂഗിളിൽ ഏ‍റ്റവും അധികം സെർച്ച് ചെയ്യപ്പെടുന്ന ഒന്നാണ് ജെന്നിഫർ ലോപ്പസിന്റെ അന്നത്തെ ആ പച്ച വസ്ത്രം.The post ജെന്നിഫർ ലോപസിന്റെ വെർസേസ് വസ്ത്രം: ഗൂഗിൾ ഇമേജസ് സൃഷ്ടിക്കാൻ കാരണമായ ഫാഷൻ ട്രെൻഡ് appeared first on Kairali News | Kairali News Live.