എൻ എം വിജയന്റെ മരുമകൾ പത്മജയ്ക്കെതിരെ സൈബർ ആക്രമണം; പൊലീസിൽ പരാതി നൽകി

Wait 5 sec.

കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പിന് ഇരയായി മകനെ കൊന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജയ്ക്കെതിരെ സൈബർ ആക്രമണം. സംഭവത്തിൽ പത്മജ ബത്തേരി പോലീസിൽ പരാതി നൽകി. സ്വന്തം നേതാവിന്റെ മരുമകളെന്ന പരിഗണനപോലും നൽകാതെ കോൺഗ്രസ്‌ നേതാക്കൾ ഉൾപ്പെടെ വ്യാജ ആരോപണങ്ങളും കേട്ടാലറയ്‌ക്കുന്ന പരാമർശങ്ങളും നടത്തി. വിഷയത്തിൽ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും കോൺഗ്രസ്‌ നേതാവുമായ ഷാജി ചുള്ളിയോട്‌ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി. അച്ഛന്റെ മരണം മുതൽ കോൺഗ്രസിന്റെ സൈബർ സംഘങ്ങൾ വേട്ടയാടുകയാണെന്നും രൂക്ഷമായതോടെ പരാതി നൽകുകയായിരുന്നെന്നും പത്മജ പറഞ്ഞു.ALSO READ: ‘നൂറ്റാണ്ടുകളായി അരികുവൽക്കരിക്കപ്പെട്ടിരുന്നവർ ഇന്ന് മികവിന്റെ തിളക്കവുമായി വിദേശ സർവ്വകലാശാലകളിൽ’; ഉന്നത പഠനത്തിന് അവസരം ലഭിച്ചവർക്ക് ആശംസകളുമായി മുഖ്യമന്ത്രികഴിഞ്ഞ ദിവസം പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ‘കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇര കൂടി’ എന്ന കുറിപ്പെഴുതിയിട്ടായിരുന്നു ആത്മഹത്യാ ശ്രമം. മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് പത്മജ രംഗത്ത് വന്നിരുന്നു. എൻ എം വിജയന്റെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നടപടിയെടുക്കുമെന്ന് പറയുമ്പോഴും, ആ ഉറപ്പുകളിൽ ഒരു ശതമാനം പോലും വിശ്വാസമില്ലെന്നും അച്ഛൻ മരിച്ച് ഒരു വർഷത്തോട് അടുത്തിട്ടും കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ ഒരു ശതമാനം പോലും വിശ്വാസമില്ല എന്നും അവർ കൈരളി ന്യൂസിനോട് പറഞ്ഞിരുന്നു.The post എൻ എം വിജയന്റെ മരുമകൾ പത്മജയ്ക്കെതിരെ സൈബർ ആക്രമണം; പൊലീസിൽ പരാതി നൽകി appeared first on Kairali News | Kairali News Live.