ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ ജില്ലയ്ക്ക് 91 ശതമാനം വിജയം

Wait 5 sec.

മലപ്പുറം: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സില്‍ (8ാം ബാച്ച്) പൊതു വിദ്യാഭ്യാസ വകുപ്പ് 2025 ജൂലൈയില്‍ നടത്തിയ പൊതുപരീക്ഷയില്‍ മലപ്പുറം ജില്ലയ്ക്ക് 91 ശതമാനം വിജയം. ജില്ലയില്‍ അഞ്ചു പഠിതാക്കളാണ് എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ചത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവര്‍ ജില്ലയില്‍ ആണ്. ഉയര്‍ന്ന ഗ്രേഡിലാണ് മറ്റു പഠിതാക്കളുടെയും വിജയം.പരീക്ഷ എഴുതിയ 2764 പേരില്‍ 2503 പേര്‍ വിജയിച്ചു. ഇതില്‍ 431 പുരുഷന്‍മാരും, 2072 സ്ത്രീകളും, 258 പട്ടിക ജാതിക്കാരും, 12 പട്ടിക വര്‍ഗക്കാരും 27 സവിശേഷ വിഭാഗത്തില്‍ പെട്ടവരുമാണ് പരീക്ഷ എഴുതിയത്. 72 വയസ്സുകാരന്‍ എന്‍ എം കുഞ്ഞിമോന്‍ ആണ് ജില്ലയിലെ മുതിര്‍ന്ന പഠിതാവ്. ജി എച്ച് എസ് എസ് എടപ്പാള്‍ സെന്ററിലാണ് പരീക്ഷ എഴുതിയത്.ജില്ലയില്‍ 50 പഠനകേന്ദ്രങ്ങളിലായിരുന്നു ഇവരുടെ പഠനം. ഞായറാഴ്ചകളിലും, മറ്റ് പൊതുഅവധി ദിവസങ്ങളിലുമാണ് ക്ലാസ് നടത്തിയത്. 30 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. അഞ്ചു പഠന കേന്ദ്രങ്ങള്‍ 100 ശതമാനം വിജയം നേടി. പലവിധ ജീവിത സാഹചര്യങ്ങളാലും, സാമൂഹ്യകാരണങ്ങളാലും ഇടയക്ക് വെച്ച് പഠനം നിര്‍ത്തിയ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് തുല്യതാ പഠിതാക്കള്‍. വിജയികളെ ജില്ലാ പഞ്ചായത്തും, ജില്ലാ സാക്ഷരതാമിഷനും ആദരിക്കും.പി പി സാനിബ(ജി എച്ച് എസ് എസ് പെരുവള്ളൂര്‍), നഷീദ, പി. (ജി ജി വി എച്ച് എസ് എസ് പെരിന്തല്‍മണ്ണ), ഫാത്തിമ നബില (എംഎച്ച്എസ്എസ് മുന്നിയൂര്‍), കെ. റസ്‌ന ( ജി ബി എച്ച് എസ് എസ് മലപ്പുറം), സബ്‌ന ജാസ്മിന്‍ പി ( എം പി എം എച്ച് എസ് എസ് ചുങ്കത്തറ) എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പഠിതാക്കള്‍.100 ശതമാനം വിജയം നേടിയ അഞ്ച് പഠനകേന്ദ്രങ്ങള്‍ ഇവയാണ്-പി ടി എം എച്ച് എസ് എസ് താഴേക്കോട് (സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ അനീസ.കെ), എസ് എസ് എച്ച് എസ് എസ് മൂര്‍ക്കനാട് (സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഹഫ്‌സത്ത് കെ), ജി എച്ച് എസ് എസ് പെരുവള്ളൂര്‍- (സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ രജിത.പി), എസ് എന്‍ എം എച്ച് എസ് എസ് പരപ്പനങ്ങാടി (സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ സുബ്രഹ്‌മണ്യന്‍.എ), ജി ബി എച്ച് എസ് എസ് മഞ്ചേരി (സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രിയ പരിയാരത്ത്).ഷൊർണൂർ-നിലമ്പൂർ പാതയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 294പേരെ പിടികൂടി റയിൽവേ