വളാഞ്ചേരി: വിദ്യാർത്ഥിപക്ഷ നിലപാടുകൾ ഉയർത്തിപിടിച്ചതിനുള്ള അംഗീകാരമാണ് എം.എസ്.എഫിൻ്റെ തുടർച്ചായിട്ടുള്ള വിജയങ്ങളെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ സെപ്തം: 2 മുതൽ 21 വരെ നടക്കുന്ന എം.എസ്.എഫ് മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വളാഞ്ചേരി മജ്ലിസ് കോളേജിൽ വെച്ച് സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തിൻ്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ഒമ്പത് വർഷമായി വിദ്യാർത്ഥി വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന എൽ.ഡി.എഫ് സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ തെരുവിൽ ശബ്ദിച്ചത് എം.എസ്.എഫായിരുന്നു. പോലീസിൻ്റെ മർദ്ദനങ്ങൾക്ക് വിധേയമായി ജയിലിലടച്ചിട്ടും അവകാശ പോരാട്ടങ്ങളിൽ നിന്ന് പിന്മാറാതെ വിദ്യാർത്ഥിത്വ സംരക്ഷണത്തിന് നേതൃത്വം നൽകാൻ എം.എസ്.എഫിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പ്രമേയ പ്രഭാഷണം നടത്തി. മുസ്ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡൻ്റ് ഷരീഫ് കുറ്റൂർ, എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ: പി.ഇ.സജൽ, സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്, സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ഇൻ്റർനാഷണൽ ട്രെയിനർ കസാക്ക് ബെഞ്ചാലി എന്നിവർ സംസാരിച്ചു.പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രസിഡൻ്റ്, ജന.സെക്രട്ടറി, ട്രഷറർ, മണ്ഡലം ഭാരവാഹികൾ ഉൾപ്പടെ 494 പേരാണ് രണ്ട് ദിവസങ്ങളിലായി നീണ്ടു നിന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ അവകാശ രേഖയുമായി ബന്ധപ്പെട്ട വിവിധ പ്രമേയങ്ങൾ സമാപന സംഗമത്തിൽ അവതരിപ്പിക്കുകയും സമര്‍പ്പിക്കുകയും ചെയ്തു. വ്യത്യസ്ത മേഖലകളിൽ ഗഹനമായ സംവാദങ്ങളോടെ ശ്രദ്ധേയമായ പ്രതിനിധി സമ്മേളനം തുടർ കാലത്തെക്കുള്ള പ്രവർത്തനത്തിന് കരുത്താകും. പ്രതിനിധി സമ്മേളനം മുന്നോട്ടു വെച്ച വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, ധാർമിക, വ്യക്തിത്വ സെഷനുകളിൽ നടത്തിയ ചർച്ചകളും പ്രഭാഷണങ്ങളും ഏറെ മികവുറ്റതായിരുന്നു.വഖഫ് ഭേദഗതി-ഇടക്കാല് സ്റ്റേ ഉത്തരവ് ആശ്വാസകരമെന്ന് സാദിഖലി തങ്ങൾഎം.എസ്.എഫ് ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, അഡ്വ: ഖമറുസമാൻ, അഡ്വ: വി.ഷബീബ് റഹ്മാൻ, പി.ടി.മുറത്ത്, യു.അബ്ദുൽ ബാസിത്ത്, ടി.പി.നബീൽ, ഷിബി മക്കരപ്പറമ്പ്, നവാഫ് കളളിയത്ത്, സിപി.ഹാരിസ്, എ.വി.നബീൽ, ഹർഷാദ് ചെട്ടിപ്പടി, വി.പി.ജസീം, സംസ്ഥാന വിംഗ് കൺവീനർ അസൈനാർ നെല്ലശ്ശേരി, ടെക്ക്ഫെഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ, മെഡിഫെഡ് സംസ്ഥാന ചെയർമാൻ ഡോ: കെ.പി.അനസ്, ജന.കൺവീനർ ജസീം വിസപ്പടി, ഇഖ്റ സംസ്ഥാന ജന.കൺവീനർ കെ. എ.ആബിദ് റഹ്മാൻ, കൺവീനർ ഡോ: ഫായിസ് അറക്കൽ, റാഷിദ് കോക്കൂർ, ഹരിത സംസ്ഥാന ജന.കൺവീനർ ടി.പി.ഫിദ, ജില്ലാ ചെയർപേഴ്സൺ റിള പാണക്കാട്, ജന.കൺവീനർ ഷഹാന ഷർത്തു, ബാലകേരളം സംസ്ഥാന ക്യാപ്റ്റൻ ആദിൽ ചേലേമ്പ്ര, ജില്ലാ ക്യാപ്റ്റൻ സിനാൻ കുറ്റിപ്പുറം, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജന.സെക്രട്ടറി സുഫിയാൻ വില്ലൻ എന്നിവർ വിവിധ സെഷനുകളിൽ സംബന്ധിച്ചു.