സമസ്ത സെൻ്റിനറി; 21 മുഅല്ലിം മൻസിലുകളുടെ നിർമാണം ആരംഭിച്ചു

Wait 5 sec.

മലപ്പുറം: സമസ്ത കേരള ജംഇയ്യതുൽ ഉലമായുടെ നൂറാം വാർഷികോപഹാരമായി സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ മദ്രസാ അധ്യാപകർക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ(സെന്റിനറി മുഅല്ലിം മൻസിൽ) നിർമാണ പ്രവർത്തികൾക്ക് തുടക്കമായി. ആകെ പ്രഖ്യാപിച്ച നൂറ് വീടുകളിൽ ആദ്യഘട്ടത്തിൽ 40 വീടുകളാണ് നിർമിച്ചു നൽകുന്നത്. ഇതിൽ 21 വീടുകളുടെ നിർമാണ പ്രവർത്തി ഉദ്ഘാടനം ഇന്നലെ(തിങ്കൾ) വിവിധയിടങ്ങളിൽ നടന്നു. മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലായി നാല് വീതവും കണ്ണൂരിലും പാലക്കാടും രണ്ടും വയനാട്, ചിക്കമംഗ്ലൂരു, കൊടക്, കോഴിക്കോട്, തിരുവനന്തപുരം, നീലഗിരി, എറണാംകുളം, തൃശൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഓരോ വീടുകൾ വീതവുമാണ് നിർമാണം ആരംഭിച്ചത്.മലപ്പുറം ഈസ്റ്റ് ജില്ലയിലെ കിടങ്ങയം റെയ്ഞ്ചിലെ മുടിക്കോടിൽ എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് വാക്കോട് മൊയ്തീൻ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ അധ്യക്ഷനായി. സത്താർ പന്തല്ലൂർ സംബന്ധിച്ചു.പയ്യനാട് റെയ്ഞ്ചിലെ പുല്ലഞ്ചേരിയിൽ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വാക്കോട് മൊയ്തീൻ കുട്ടി ഫൈസി അധ്യക്ഷനായി. വഴിക്കടവിലെ വെസ്റ്റ് പെരുകുളത്ത് ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. എസ്.കെ.ജെ.എം.സി.സി സെക്രട്ടറി കെ.ടി ഹുസൈൻ കുട്ടി മുസ്ലിയാർ അധ്യക്ഷനായി. മരുത കെട്ടുങ്ങലിൽ പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.കെ അമാനുല്ല ദാരിമി അധ്യക്ഷനായി.മലപ്പുറം വെസ്റ്റ് ജില്ലയിൽ ചേളാരി ചെട്ടിപ്പടി റെയ്ഞ്ചിലെ സദ്ദാം ബീച്ചിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ഊരകം കുന്നത്ത് എസ്.കെ.ജെ.എം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ മുശാവറ അംഗം സലാഹുദ്ദീൻ ഫൈസി വെന്നിയൂർ അധ്യക്ഷനായി. വളാഞ്ചേരി മേഖലയിലെ ഇരിമ്പിളിയം റെയ്ഞ്ചിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ ഹസനി കണ്ണന്തള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി.എം റഫീഖ് അഹ്മദ് അധ്യക്ഷനായി. കോട്ടക്കൽ മേഖലയിലെ പൂക്കിപ്പറമ്പിൽ എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.കെ.ജെ.എം.സി.സി ട്രഷറർ അബ്ദുൽ ഖാദർ അൽ ഖാസിമി അധ്യക്ഷനായി.പാലക്കാട് ജില്ലയിലെ തെങ്കര റെയ്ഞ്ചിൽ എസ്.കെ.ജെ.എം.സി.സി ജനറൽ സെക്രട്ടറി കൊടക് അബ്ദു റഹ്മാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മുഹമ്മദലി ഫൈസി അധ്യക്ഷനായി. പട്ടാമ്പി റെയ്ഞ്ചിൽ എസ്.വൈ.എസ് വൈസ് പ്രസിഡന്റ് ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി ഫൈസി അധ്യക്ഷനായി.കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ഈസ്റ്റ് റെയ്ഞ്ചിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഹുസൈൻ തങ്ങൾ അൽ അസ്ഹരി അധ്യക്ഷനായി. ചപ്പാരപ്പടവ് റൈഞ്ചിൽ ഹുസൈൻ തങ്ങൾ അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. കെ.കെ.പി അബ്ദുല്ല മുസ് ലിയാർ അധ്യക്ഷനായി. ചിക്മംഗളൂർ ജില്ലയിലെ കോപ്പ റെയ്ഞ്ചിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്മാൻ ഫൈസി തോടാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ് തഫാ യമാനി അധ്യക്ഷനായി. കൊടക് ജില്ലയിലെ വീരാജ്‌പേട്ട റെയ്ഞ്ചിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം അബ്ദുല്ല മുസ്ലിയാർ നേതൃത്വം നൽകി. എസ്.കെ.എം.എം.എ വർക്കിംങ് സെക്രട്ടറി പി.ബി ഇസ്മായിൽ മുസ്ലിയാർ അധ്യക്ഷനായി.വഖഫ് ഭേദ​ഗതി-ഇടക്കാല് സ്റ്റേ ഉത്തരവ് ആശ്വാസകരമെന്ന് സാദിഖലി തങ്ങൾകോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം റെയ്ഞ്ചിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുബശ്ശിർ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. കെ.കെ ഇബ്രാഹിം മുസ്ലിയാർ അധ്യക്ഷനായി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ റെയ്ഞ്ചിൽ ജില്ലാ പ്രസിഡന്റ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡന്റ് ശംസുദ്ദീൻ ദാരിമി അധ്യക്ഷനായി. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ റെയ്ഞ്ചിൽ സൈഫുദ്ദീൻ തങ്ങൾ ബുഖാരി ഫൈസി ഉദ്ഘാടനം ചെയ്തു. എം.യു ഇസ്മായിൽ ഫൈസി വണ്ണപ്പുറം അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസ്സൻ ഫൈസി സംബന്ധിച്ചു.തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം ജുമാ മസ്ജിദ് ചീഫ് ഇമാം സയ്യിദ് അബ്ദുൽ ഹക്കിം അൽ ബുഖാരി ദാരിമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷറഫുദീൻ ബാഖവി ചിറ്റാറ്റ്മുക്ക് അധ്യക്ഷനായി. തൃശൂർ ജില്ലയിലെ പഴയന്നൂർ റെയ്ഞ്ചിൽ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ പി.കെ ഇമ്പിച്ചിക്കോയ തങ്ങൾ ലക്കിടി ഉദ്ഘാടനം ചെയ്തു. വി.മൊയ്തീൻ കുട്ടി മുസ്ലിയാർ അധ്യക്ഷനായി. നീലഗിരി ജില്ല ബിതർക്കാട് റെയ്ഞ്ചിൽ പി.കെ മുഹമ്മദ് അലി ബാഖവി ഉദ്ഘാടനം ചെയ്തു. കെ അബൂബക്കർ ബാഖവി അധ്യക്ഷനായി. കാസർഗോഡ് മൊഗ്രാൽ റെയ്ഞ്ച് കെ.എൽ അബ്ദുൽ ഖാദിർ ഖാസിമി ഉദ്ഘാടനം ചെയ്തു. അബൂബക്കർ സാലൂദ് നിസാമി അധ്യക്ഷനായി.