കെ.പി.സി.സി ഭാരവാഹി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും തമ്മിൽ ഏറ്റുമുട്ടി. ഭാരവാഹി യോഗത്തിൽ സംസാരിക്കുന്നതിനിടെ കൊടിക്കുന്നിൽ സുരേഷ് നടത്തിയ പരിഹാസമാണ് കെ.പി.സി.സി അധ്യക്ഷനും പ്രവർത്തക സമിതി അംഗവും തമ്മിൽ കൊമ്പുകോർക്കലിന് വഴിവെച്ചത്. മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ കണ്ണൂര്‍ ജില്ലയുടെ ആകെ പ്രസിഡന്റായിരുന്നുവെന്നും ഇപ്പോഴത്തെ അധ്യക്ഷന്‍ പേരാവൂര്‍ മണ്ഡലത്തിന്റെ മാത്രം അധ്യക്ഷനാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞതാണ് സണ്ണി ജോസഫിനെ പ്രകോപിപ്പിച്ചത്.കൊടിക്കുന്നിലിൻെറ പരാമ‍ർശത്തിൽ ക്ഷുഭിതനായ സണ്ണി ജോസഫ് ഒരു മാസത്തെ പരിപാ‍ടികൾ മുഴുവൻ വായിച്ചു. സംസ്ഥാനത്താകെ പങ്കെടുത്ത പരിപാടികളാണ് വിശദീകരിച്ചത്. കണ്ണൂരിലെ പേരാവൂരിലോ നിൽക്കുകയായിരുന്നില്ല മറിച്ച് സംസ്ഥാനത്താകെ ഓടിയെത്തുകയും വിവിധ പരിപാടികളിലും പ്രക്ഷോഭങ്ങളിലും പങ്കാളിയാകുകയും ചെയ്യുകയായിരുന്നു എന്നും സണ്ണി ജോസഫ് വിശദീകരിച്ചു. ജില്ലാ അതിർത്തിയിലൊ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രവർത്തനമല്ല ഇക്കാലയളവിൽ നടത്തിയതെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റികളും പ്രാദേശിക നേതൃത്വവും ക്ഷണിക്കുന്ന എല്ലാ പരിപാടികളിലും മുടക്കം കൂടാതെ എത്തിച്ചേർന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് വിശദീകരിച്ചു.ALSO READ: രാഹുലിന്റെ വരവ് ഇഷ്ടമായില്ല; എഐസിസി നേതാക്കളോട് അതൃപ്തി അറിയിച്ച് ഒരു വിഭാഗം നേതാക്കൾപരാമ‍ർശം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവും നിലപാടെടുത്തു. സമ്മ‍ർദ്ദത്തിന് വഴങ്ങിയ കൊടിക്കുന്നിൽ പരാമ‍ർശം പിൻവലിച്ചു. പ്രവര്‍ത്തക സമിതിയുടെ ക്ഷണിതാവായ കൊടിക്കുന്നില്‍ സുരേഷ് സംസാരത്തിനിടെ പറഞ്ഞ പേരാവൂരിന്റെ പ്രസിഡന്റ് എന്ന പരാമര്‍ശം ആണ് വിഷയങ്ങൾക്ക് കാരണം.The post ആ തമാശ അത്ര രസിച്ചില്ല; കെപിസിസി യോഗത്തിൽ ഏറ്റുമുട്ടി കൊടിക്കുന്നിൽ സുരേഷും സണ്ണി ജോസഫും appeared first on Kairali News | Kairali News Live.