രാഹുലിന്റെ വരവ് ഇഷ്ടമായില്ല; എഐസിസി നേതാക്കളോട് അതൃപ്തി അറിയിച്ച് ഒരു വിഭാഗം നേതാക്കൾ

Wait 5 sec.

പാർട്ടിയെയും യുഡിഎഫിനെയും പ്രതിരോധത്തിലാക്കി ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തതിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തി. ഒരു വിഭാഗം നേതാക്കൾ എഐസിസി നേതാക്കളോട് തങ്ങളുടെ അതൃപ്തി അറിയിച്ചു. രാഹുലിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ പിന്തുണ നൽകിയ യൂത്ത് കോൺഗ്രസിന്റെ ജില്ലാ അധ്യക്ഷൻ നേമം സജീറിന്റെ നടപടിയോട് എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കൾക്കും വലിയ പ്രതിഷേധമുണ്ട്.രാഹുലിന്റെ നീക്കങ്ങൾ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും വിലയിരുത്തൽ. ഒരു വിഭാഗം നേതാക്കൾ കഴിഞ്ഞദിവസം മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ നേരിൽകണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. നേമം സജീറിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ ഐസിസി നേതൃത്വത്തിനും പരാതി നൽകി. മാത്രമല്ല രാഹുൽ തുടർന്നും നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്താൽ പാർട്ടിയെ അത് കൂടുതൽ പ്രതിസന്ധിയിൽ ആക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ എല്ലാം അഭിപ്രായം.ALSO READ: തമ്പ്രാൻ ശൈലിയിലുള്ള അവഹേളനപരമായ നിലപാട്; സുരേഷ് ഗോപിയുടെ നിലപാട് കേരളം ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്ന് കെ.വി.അബ്ദുൽ ഖാദർഅതേസമയം കോൺഗ്രസിന്റെ സംരക്ഷണവും പിന്തുണയും ഉള്ളതുകൊണ്ടാണ് രാഹുൽ നിയമസഭയിൽ എത്തിയതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ആരോപണം ഉന്നയിച്ച സ്ത്രീകളുടെ അവസ്ഥ എന്താണ് എന്ന് കോൺഗ്രസ് ചിന്തിച്ചോ എന്നും അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ രാഹുൽ സഭയിൽ വരുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് അല്ലേ രാഹുലിനെ തടയേണ്ടത്. ജനങ്ങൾ ഇത് തിരിച്ചറിയണം. വിഷയത്തിൽ രാഷ്ട്രീയ നിലപാട് ഇടതുമുന്നണി വ്യക്തമാക്കിയിട്ടുണ്ട്. അത് മാനിക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.The post രാഹുലിന്റെ വരവ് ഇഷ്ടമായില്ല; എഐസിസി നേതാക്കളോട് അതൃപ്തി അറിയിച്ച് ഒരു വിഭാഗം നേതാക്കൾ appeared first on Kairali News | Kairali News Live.