സമസ്ത: 13 മദ്റസകള്‍ക്ക് കൂടി അംഗീകാരം

Wait 5 sec.

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പതിമൂന്ന് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. എറണാകുളം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.എറണാകുളം: റിവിയേര പബ്ലിക് സ്‌കൂള്‍ പുന്നമറ്റം, മുവാറ്റുപുഴ. കണ്ണൂര്‍: സ്മാര്‍ട്ട് വെക്കേഷന്‍ മദ്റസ കണ്ണപുരം ചെറുകുന്ന്. വയനാട്: അന്‍സാറുല്‍ ഹുദാ മദ്റസ വാളല്‍-മാടക്കുന്ന്. തമിഴ്നാട്: മദ്റസത്തു റഹ്മാന്‍ കായല്‍പട്ടണം തൂത്തുകുടി, മുഹ്യിദ്ധീന്‍ മഖ്തബ് മദ്റസ കയല്‍പട്ടണം. കര്‍ണാടക: താജുശ്ശരീഅ മോറല്‍ അക്കാദമി കെങ്കേരി ബെംഗളൂരു, ഖാജാ മൊയീനുദ്ധീന്‍ മീറാസ് അക്കാദമി കറുബെലെ, ബെംഗളൂരു, മദ്‌റസ-യെ-ബിലാല്‍ ഉര്‍ദു മദ്‌റസ എച്ച് എം പല്യ, തുമ്കൂര്‍, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, ബ്രൂക്ക് ഫീല്‍ഡ്, ബെംഗളൂരു, മസ്ദര്‍ വില്ലേജ് എജു ഹബ്ബ്, ബെണ്ണൂര്‍, കൊപ്പള ജില്ല, മസ്ദര്‍ വില്ലേജ് എജു ഹബ്ബ്, ബറഗൂര്‍, കൊപ്പള ജില്ല, ഫാറൂഖിയാ മദ്‌റസ, തക്കലോട്ടെ ടൗണ്‍, ബള്ളാരി ജില്ല, ഫൈസാനെ ഔലിയാ മദ്‌റസ, ബസപട്ടണ, കൊപ്പള ജില്ല എന്നീ മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്. കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു.പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ് സ്വാഗതവും പ്രൊഫ. കെ എം എ റഹിം സാഹിബ് നന്ദിയും പറഞ്ഞു. സി പി സൈതലവി മാസ്റ്റര്‍ വരവ് ചെലവ് കണക്കും റിപോര്‍ട്ടും അവതരിപ്പിച്ചു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, ടി അബൂഹനീഫല്‍ ഫൈസി തെന്നല, എന്‍ അലി അബ്ദുല്ല, പി എസ് കെ മൊയ്തു ബാഖവി മാടവന, മജീദ് കക്കാട്, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, അബ്ദുറഹ്മാന്‍ ദാരിമി കൂറ്റമ്പാറ, പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആലുവ, പി സി ഇബ്റാഹീം മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ യഅഖൂബ് ഫൈസി, അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്, അബ്ദുറഹ്മാന്‍ മദനി ജപ്പു, ഉമര്‍ മദനി പാലക്കാട്, കെ കെ എം കാമില്‍ സഖാഫി മംഗലാപുരം, ഡോ. ഹാജി അബ്ദുന്നാസിര്‍ മുസ്‌ലിയാര്‍ ഊട്ടി, ശാദുലി ഫൈസി കൊടക്, കെ കെ മുഹമ്മദലി ഫൈസി വയനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.