ആഗോള അയ്യപ്പ സംഗമം: പിന്തുണ പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷൻ

Wait 5 sec.

ശബരിമല ആഗോള അയ്യപ്പ സംഗമം വിജയകരമായി നടത്തുന്നതിന് വേണ്ടി കേരളാ സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷൻ കൊല്ലം ഗ്രൂപ്പ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. യോഗത്തിൽ ആഗോള അയ്യപ്പ സംഗമത്തിന് സർവ്വവിധ പിന്തുണയും സഹായവും പ്രഖ്യാപിച്ചു. ശബരില ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക, മുടങ്ങി കിടക്കുന്ന ശബരി റെയിൽവേ പാത പൂർത്തീകരിക്കുക, ചെറുവള്ളി വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുക, നിലയ്ക്കല്‍ പാര്‍ക്കിംഗിനാവശ്യമായ വനഭൂമി അനുവദിക്കുക, ചാലക്കയത്ത് ദേവസ്വം വക സ്ഥലത്ത് ശബരിമല ശാസ്താവിന്‍റെ നാമത്തില്‍ ഒരു പ്രവേശന കവാടം നിര്‍മ്മിക്കുക തുടങ്ങിയ കാര്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.ALSO READ ; അയ്യായിരത്തിലധികം പേർക്ക് തൊ‍ഴിൽ നൽകി; ‘വിജ്ഞാന കേരള’ത്തിലൂടെ പത്തനംതിട്ട സംസ്ഥാനത്തിന് വഴി കാട്ടിയതായി മന്ത്രി എം ബി രാജേഷ്ശബരിമലയുടെ ദൈനംദിന പൂജാദികാര്യങ്ങൾ, പടി പൂജ തുടങ്ങിയ ഭക്ത നങ്ങളുടെ വിശ്വാസ കാര്യങ്ങളില്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ വസ്തുതകളുടെ നിജസ്ഥിതി മനസ്സിലാക്കിയുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമത്തിന് നേതൃത്വം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും കൂട്ടായ പ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും നല്‍കുവാനും യോഗത്തിൽ തീരുമാനമായി.ശങ്കരന്‍ നായര്‍ അധ്യക്ഷനായ യോഗത്തില്‍ ദേവസ്വം പെന്‍ഷനേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ആര്‍ ഷാജി ശര്‍മ്മ ഉത്ഘാടനം ചെയ്തു. പി രാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പുഷ്പാസനന്‍, ഷാജികുമാര്‍, ഈശ്വര ന്‍പോറ്റി, ശശിധരന്‍ നായര്‍, രാജു വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.The post ആഗോള അയ്യപ്പ സംഗമം: പിന്തുണ പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷൻ appeared first on Kairali News | Kairali News Live.