മുട്ട കറി മലയാളികൾക്ക് ഏറെ പ്രിയമാണ്. രാവിലെയാണെങ്കിലും രാത്രി ആണെങ്കിലും ഒക്കെ മുട്ട കറി നമ്മൾ കഴിക്കാറുണ്ട്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കറി കൂടെയാണ് മുട്ട കറി. ചപ്പാത്തിക്കൊപ്പവും, ദോശയ്ക്കൊപ്പവും എല്ലാം മുട്ട കറി കഴിക്കാൻ കഴിയും. എങ്ങനെ മുട്ടക്കറി ഉണ്ടാക്കാമെന്ന് നോക്കാം.ആവശ്യ സാധനങ്ങൾ:മുട്ട – 5 (പുഴുങ്ങിയത്)സവാള – 5 അരിഞ്ഞത്മുളകുപൊടി – 1 ടേബിൾസ്പൂൺമഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺവെളിച്ചെണ്ണ – 3 ടേബിൾസ്പൂൺഉപ്പ് – ആവശ്യത്തിന്വെള്ളം – 1/2 കപ്പ്‌കറിവേപ്പില – ആവശ്യത്തിന്Also read: ചെമ്മീൻ ഇഷ്ടമാണോ? എങ്കിൽ ഈ വട ഒന്ന് പരീക്ഷിക്കൂ..!ഉണ്ടാക്കുന്ന വിധം:ആദ്യം ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ഇതിലേക്ക് കനം കുറച്ച് അറിഞ്ഞ് വെച്ചിരിക്കുന്ന സവാള നല്ല ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റുക. നന്നായി വഴണ്ട് വരുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ചൂടാക്കുക. ഇതിലേക്ക് കുറച്ചു ചൂട് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി മുട്ടയും ചേർത്ത് 1 മിനിറ്റ് വേവിക്കുക. രുചികരമായ മുട്ട കറി റെഡി.The post പാചകം അറിയാത്തവർക്കായി ഇതാ ഒരു സ്പെഷ്യൽ മുട്ട കറി ഈസി റെസിപി appeared first on Kairali News | Kairali News Live.