സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്നലെയാണ് സമാപനമായത്. ഓണാഘോഷ പരിപാടികള്‍ വിജയിപ്പിക്കാന്‍ അഹോരാത്രം പ്രയത്നിച്ച ടൂറിസം ക്ലബ്ബ് അംഗങ്ങള്‍ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അംഗങ്ങള്‍ കേരളാടൂറിസത്തിന്റെ സേനയാണെന്നും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്ക് ആസ്വാദ്യകരമായ ഓണാഘോഷം സമ്മാനിക്കാന്‍ പ്രവര്‍ത്തിച്ച ടൂറിസം ക്ലബ്ബിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നുമാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.Also read – അയ്യായിരത്തിലധികം പേർക്ക് തൊ‍ഴിൽ നൽകി; ‘വിജ്ഞാന കേരള’ത്തിലൂടെ പത്തനംതിട്ട സംസ്ഥാനത്തിന് വഴി കാട്ടിയതായി മന്ത്രി എം ബി രാജേഷ്ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…ഇവർകേരളാടൂറിസത്തിൻ്റെ സേനടൂറിസം ക്ലബ്ബ് സംസ്ഥാനത്തെ ഓണാഘോഷ പരിപാടികൾ വിജയിപ്പിക്കാൻ അഹോരാത്രം പ്രയത്നിച്ചവരാണ് ടൂറിസം ക്ലബ്ബ് അംഗങ്ങൾ. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് ആസ്വാദ്യകരമായ ഓണാഘോഷം സമ്മാനിക്കാൻ പ്രവർത്തിച്ച ടൂറിസം ക്ലബ്ബിനെ പ്രത്യേകം അഭിനന്ദിക്കുന്നു..ഓണാഘോഷം റിയല്‍ കേരള സ്റ്റോറി ആണെന്നും അഭൂതപൂര്‍വമായ ജനപങ്കാളിത്തം കൊണ്ട് ഇത്തവണത്തെ ഓണാഘോഷം ശ്രദ്ധേയമായെന്നും ഇന്നലെ മന്ത്രി പി എ മുഹമ്മദ് റിയാസ് സമാപനചടങ്ങില്‍ വ്യക്തമാക്കിയിരുന്നു.The post ‘ചിട്ടയായ പ്രവര്ത്തനങ്ങളിലൂടെ ജനങ്ങള്ക്ക് ആസ്വാദ്യകരമായ ഓണാഘോഷം സമ്മാനിച്ചു’; ടൂറിസം ക്ലബ്ബിന് അഭിനന്ദനുമായി മന്ത്രി പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.