കാർഷിക സർവ്വകലാശാലയിലെ അന്യായ ഫീസ് വർധനവിൽ പ്രതിഷേധിച്ച് സർവ്വകലാശാല വിസിയെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധം. വി സി ബി അശോകിനെയാണ് റെയിൽവേ സ്റ്റേഷനിൽ എത്തി എസ് എഫ് ഐ നേരിട്ട് പ്രതിഷേധം അറിയിച്ചത്. വൈസ് ചാൻസിലർ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്, പ്രസിഡന്‍റ് ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. റെയിൽവേ സ്റ്റേഷനിൽ എത്തിയ നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കാനും പ്രവർത്തകരെ തടയാനും വൻ പൊലീസ് സന്നാഹമാണ് എത്തിയത്.ALSO READ; കാർഷിക സർവ്വകലാശാലയിലെ അന്യായ ഫീസ് വർധനവ്; വിസി ബി അശോകിന്‍റെ വസതിയിലേക്ക് എസ് എഫ് ഐ മാർച്ച്ബി. അശോകിന്‍റെ തിരുവനന്തപുരത്തെ വസതിയിലേക്ക് എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ച് അൽപ സമയത്തിന് ശേഷമാണ് റെയിൽവേ സ്റ്റേഷനിലും പ്രതിഷേധിച്ചത്. പ്രതിഷേധ സൂചകമായി എസ് എഫ് ഐ പ്രവർത്തകർ വസതിയുടെ ഗേറ്റിനു മുന്നിൽ പോസ്റ്റർ പതിച്ചു.പ്രതിഷേധിച്ച എസ് എഫ് ഐ ജില്ലാ സെക്രട്ടറി നന്ദൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ ആഷിക് പ്രദീപ്, ആനന്ദ് എ പി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുന്നറിയിപ്പ് ഇല്ലാതെ മൂന്നിരട്ടി ഫീസാണ് സർവകാശാല വർദ്ധിപ്പിച്ചത്. ഫീസ് വർധനവ് പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് എസ് എഫ് ഐ തീരുമാനം.The post അന്യായ ഫീസ് വർധനവ്: കാർഷിക സർവ്വകലാശാല വിസിയെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധം appeared first on Kairali News | Kairali News Live.