രാജ്യവ്യാപക വോട്ടര്‍പ്പട്ടിക പരിഷ്ക്കരണത്തിനൊരുങ്ങി കേന്ദ്രം. എസ് ഐ ആറിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം പരിഷ്കരണം നടപ്പിലാക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം. ഒക്ടോബറില്‍ പരിഷ്ക്കരണ നടപടികള്‍ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എസ് ഐ ആറിനുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.ALSO READ; ഇരുപത് വർഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ; വിവാദ നിർബന്ധിത മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കി രാജസ്ഥാനിലെ ബിജെപി സർക്കാർഎല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുമായി നടത്തിയ യോഗത്തിലാണ് നിര്‍ദ്ദേശം. അടിസ്ഥാന നടപടികള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയതായും ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആവശ്യമായ രേഖകളുടെ പട്ടിക തയ്യാറാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോത്ര വിഭാഗക്കാര്‍ക്കടക്കം വിതരണം ചെയ്യുന്ന രേഖകളെ അടിസ്ഥാനമാക്കിയായിരിക്കും പട്ടിക തയ്യാറാക്കുക. ബിഹാറില്‍ നടത്തിയ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ രാജ്യ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പരിഷ്കരണത്തില്‍ സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായാണ് വിമര്‍ശിച്ചത്. അതേസമയം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യവ്യാപക എസ്ഐആര്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.The post വോട്ടര് പട്ടിക പരിഷ്കരണം: ഒരുക്കങ്ങള് വേഗത്തിലാക്കാന് സംസ്ഥാന ചീഫ് ഇലക്ടറല് ഓഫീസര്മാര്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേശം appeared first on Kairali News | Kairali News Live.