മുംബൈയില്‍ 3.58 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോണുമായി യുവാക്കള്‍ പിടിയില്‍

Wait 5 sec.

മുംബൈയില്‍ 3.58 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോണ്‍ മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിയ പരിശോധനയിലാണ് മുംബൈ പോലീസിന്റെ ആന്റി-നാര്‍ക്കോട്ടിക്‌സ് സെല്‍ പ്രതികളെ പിടികൂടിയത്. വിവിധ കേസുകളിലായാണ് അറസ്റ്റെന്നാണ് വിവരം.സെപ്റ്റംബര്‍ 3-ന് ബോറിവാലിയിലെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനടുത്ത് നിന്ന് 22കാരനായ ഒരു യുവാവിനെയാണ് 2.59 കോടി രൂപ വിലവരുന്ന 1.297 കിലോഗ്രാം മെഫെഡ്രോണുമായി ആദ്യം പിടികൂടിയത്. ANC-യുടെ കാണ്ടിവാലി യൂണിറ്റാണ് 22കാരനെ് അറസ്റ്റ് ചെയ്തത്.Also read – ജീവനക്കാരൊന്നുമില്ലാതെ, മൂന്ന് മാനേജർമാർ മാത്രം ഉള്ള ലോകത്തിലെ “ഒരേയൊരു കമ്പനി” ! ചോദ്യമുനകളിൽ നിന്നും പി കെ ഫിറോസിന് എത്രനാൾ ഒളിച്ചോടാൻ കഴിയും ?സെപ്റ്റംബര്‍ 13-നാണ് അടുത്ത അറസ്റ്റുണ്ടായത്. മലാഡിലെ ന്യൂ മുനിസിപ്പല്‍ മാര്‍ക്കറ്റില്‍ നിന്ന് 36.80 ലക്ഷം രൂപ വിലമതിക്കുന്ന 184 ഗ്രാം മെഫെഡ്രോണുമായാണ് യുവാവിനെ ആസാദ് മൈതാന്‍ യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇതിനു പുറമേ സിയോണില്‍ നിന്ന് 62.75 ലക്ഷം രൂപ വിലവരുന്ന 251 ഗ്രാം സിന്തറ്റിക് മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.The post മുംബൈയില്‍ 3.58 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോണുമായി യുവാക്കള്‍ പിടിയില്‍ appeared first on Kairali News | Kairali News Live.