‘മനുഷ്യ ജീവന്റെ വീണ്ടെടുപ്പുകാരനായി ഹൃദയപൂര്‍വ്വം ഇനിയും തുടരുക’; കളമശേരി കാര്‍ഷികോത്സവത്തില്‍ ഡോക്ടര്‍ ജോസ്ചാക്കോ പെരിയപ്പുറത്തിന് ആദരമേകി: മന്ത്രി പി രാജീവ്

Wait 5 sec.

നാല്‍പ്പത്തിയെട്ട് മണിക്കുറിനുള്ളില്‍ രണ്ടു ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ഡോക്ടര്‍ ജോസ്ചാക്കോ പെരിയപ്പുറത്തിനെ കളമശേരി കാര്‍ഷികോത്സവത്തില്‍ ആദരിച്ചു. 2003 ല്‍ കേരളത്തില്‍ ആദ്യമായി ഹൃദയം മാറ്റിവെച്ച ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഇപ്പോള്‍ 32 ഹൃദയങ്ങള്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയകളാണ് നടത്തിയത്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഡോക്ടറുമായി അടുത്ത ബന്ധമുണ്ടെന്നും കളമശ്ശേരിയില്‍ എല്ലാവര്‍ഷവും നടത്തുന്ന ‘ഒപ്പം’ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു കഴിഞ്ഞാല്‍ മണിക്കൂറുകളോളം രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍ ഒപ്പമുണ്ടാകുമെന്നും മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കരുമാലുരില്‍ അദ്ദേഹത്തിന്റെ പൊക്കാളി കൃഷിക്ക് വിത്തെറിയുന്നതിനും കൊയ്ത്ത് ഉദ്ഘാടനം ചെയ്യുന്നതിനും അവസരം കിട്ടിയിരുന്നെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.Also read – സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റേഡിയങ്ങൾ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് കളിക്കാൻ തുറന്നുകൊടുക്കുന്ന കാര്യം പരിഗണനയില്‍: മന്ത്രി വി ശിവൻകുട്ടിഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…നാൽപ്പത്തിയെട്ട് മണിക്കുറിനുള്ളിൽ രണ്ടു ഹൃദയമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ച ഡോക്ടർ ജോസ്ചാക്കോ പെരിയപ്പുറം പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. അവയവ മാറ്റങ്ങൾക്കായി മാത്രമുള്ള ആശുപത്രികളിലല്ലാതെ ഇങ്ങനെ തുടർച്ചയായ ശസ്ത്രക്രിയ രാജ്യത്ത് ആദ്യമായിട്ടായിരിക്കും നടത്തുന്നത്. 2003 ൽ കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവെച്ച ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർ ഇപ്പോൾ 32 ഹൃദയങ്ങൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയകൾ നടത്തി. 32 പേർക്ക് ജീവൻ നൽകി. സമർപ്പണത്തോടെ ഡോക്ടർ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.കഴിഞ്ഞ എത്രയോ വർഷങ്ങളായി ഡോക്ടറുമായി അടുത്ത ബന്ധമുണ്ട്. ഞായറാഴ്ചകളിൽ പാടത്തും പറമ്പിലും കൃഷി ചെയ്യുന്ന ജോസ് ചാക്കോ പെരിയപ്പുറമെന്ന കർഷകനുമായി അടുത്ത പരിചയമുണ്ട്. വർഷങ്ങൾക്ക് മുമ്പ് കരുമാലുരിൽ അദ്ദേഹത്തിന്റെ പൊക്കാളി കൃഷിക്ക് വിത്തെറിയുന്നതിനും കൊയ്ത്ത് ഉദ്ഘാടനം ചെയ്യുന്നതിനും അവസരം കിട്ടിയിരുന്നു. ആൾപൊക്കമുള്ള പൊക്കാളി പാടത്തിറങ്ങി കൊയ്തെടുക്കാൻ ഡോക്ടറും ഇറങ്ങി. എല്ലാതരത്തിലുള്ള ഫലവൃക്ഷങ്ങളും അദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്.കളമശ്ശേരിയിൽ എല്ലാവർഷവും നടത്തുന്ന ‘ഒപ്പം’ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകഴിഞ്ഞാൽ മണിക്കുറുകളോളം രോഗികളെ പരിശോധിക്കാൻ അദ്ദേഹവും ഒപ്പം കൂടും. ഈ ഓണക്കാലത്തെ കളമശേരി കാർഷികോത്സവത്തിൽ ഡോക്ടറെ ഞങ്ങൾ ആദരിക്കുകയുണ്ടായി. ഇനിയും മനുഷ്യ ജീവന്റെ വീണ്ടെടുപ്പുകാരനായി ഹൃദയപൂർവ്വം തുടരുക.The post ‘മനുഷ്യ ജീവന്റെ വീണ്ടെടുപ്പുകാരനായി ഹൃദയപൂര്‍വ്വം ഇനിയും തുടരുക’; കളമശേരി കാര്‍ഷികോത്സവത്തില്‍ ഡോക്ടര്‍ ജോസ്ചാക്കോ പെരിയപ്പുറത്തിന് ആദരമേകി: മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.