രാത്രിയിൽ അപ്പാർട്മെന്റിലെ ഡോർബെല്ലടിച്ച് പേടിപ്പിക്കും; തേടി വന്ന പൊലീസ് കണ്ടെത്തിയത് ‘മനുഷ്യനല്ലാത്ത’ ആ കള്ളനെ

Wait 5 sec.

ജർമ്മനിയിലെ ബവേറിയയിൽ രാത്രി വൈകിയും തുടർച്ചയായി അപ്പാർട്മെന്റിലെ ഡോർബെൽ മുഴങ്ങുന്നു. ആദ്യം കരുതിയത് ഫ്ളാറ്റിലെ കുറുമ്പൻ കുട്ടികളുടെ തമാശ ആണെന്ന് ആണ്. എന്നാൽ സ്ഥിരമായി പരുപാടി അരങ്ങേറിയതോടെ അന്വേഷിക്കാൻ പോലീസിനെ വിളിച്ച അപ്പാർട്ട്മെന്റ് ബ്ലോക്കിലെ താമസക്കാരെ കാത്തിരുന്നത് ഞെട്ടിക്കുന്ന ഒരു സംഭവമാണ്. ആ വലിയ സംഭവത്തിന് പിന്നിൽ, ഒരു ചെറിയ ഒച്ച് ആയിരുന്നു.വാതിൽ ബെൽ പ്ലേറ്റിലൂടെ നിരങ്ങി നീങ്ങിക്കൊണ്ട് ഒച്ച് കെട്ടിടത്തിൽ വലിയ കോലാഹലം ഉണ്ടാക്കുകയായിരുന്നു. ശബ്ദം കാരണം ഉറങ്ങാൻ കഴിയാതിരുന്ന ആളുകൾക്ക് ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ആളനക്കമില്ലാത്തതിനാൽ പോലീസുകാർ എത്തിയിട്ടും ബെൽ അടിക്കുന്നത് തുടർന്നു. സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ബെൽ പ്ലേറ്റിൽ ഒച്ചിനെ കണ്ടെത്തിയത്. ജർമ്മൻ ഭാഷയിൽ ഇതിനെ ‘നഗ്ന ഒച്ച്’ എന്ന് വിളിക്കുന്ന ‘nacktschnecke’ എന്നാണ് പറയാറുള്ളത്.ALSO READ: മുടി കൊഴിച്ചിലും താരനും ഇല്ലാതാക്കാൻ അര സ്പൂൺ കോഫി തന്നെ ധാരാളം; ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ“ഞങ്ങൾ ഉറങ്ങാൻ പോയിരുന്നു. പക്ഷേ രാത്രി 10 മണിക്ക് ശേഷം ഞങ്ങൾ വാതിൽ തുറക്കാറില്ല. അതുകൊണ്ട് ബെൽ അടിച്ചപ്പോൾ ഞാൻ അത് അവഗണിക്കാൻ ശ്രമിച്ചു, എന്നാൽ മുകളിലത്തെ നിലയിൽ താമസിക്കുന്ന എൻ്റെ സഹോദരി വിളിച്ചു, അവരുടെ ബെല്ലും അടിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഫോൺ വിളിക്കുമ്പോഴും ബെല്ലടിക്കുന്നത് തുടർന്നു. വാതിലിൽ ആരെയും കാണാൻ കഴിഞ്ഞില്ല. ഇതോടെ ഞങ്ങൾ പരിഭ്രാന്തരായി, അങ്ങനെയാണ് പോലീസിനെ വിളിക്കാൻ തീരുമാനിച്ചത്.”എന്നാണ് ലിസ എന്ന 30-കാരി ടാബ്ലോയിഡ് പത്രമായ ബിൽഡിനോട് പറഞ്ഞു. “ഒച്ച് ബെൽ പാനലിലൂടെ സഞ്ചരിക്കുന്നത് താമസക്കാരും പോലീസും ഒരുമിച്ച് കണ്ടെത്തുകയായിരുന്നു. “അത് സെൻസറിലൂടെ ഇഴഞ്ഞു നീങ്ങിയപ്പോൾ ഉണ്ടാക്കിയ ഒച്ചയുടെ പാട് പോലും കാണാൻ കഴിഞ്ഞു,” ലിസ പറഞ്ഞു. ഏതായാലും പൊലീസ് ഒച്ചിനെ കസ്റ്റഡ‍ിയിലെടുത്തു. തൊട്ടടുത്ത് ഒരു കുറ്റിക്കാട്ടിൽ തുറന്നുവിടുകയും ചെയ്തു.The post രാത്രിയിൽ അപ്പാർട്മെന്റിലെ ഡോർബെല്ലടിച്ച് പേടിപ്പിക്കും; തേടി വന്ന പൊലീസ് കണ്ടെത്തിയത് ‘മനുഷ്യനല്ലാത്ത’ ആ കള്ളനെ appeared first on Kairali News | Kairali News Live.