തിരുവനന്തപുരം | കിളിമാനൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം റോഡരികിലെ സൂചനാ ബോര്‍ഡിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. നിലമേല്‍ സ്വദേശി ഷിബിനാണ് മരിച്ചത്. നിയന്ത്രണംവിട്ട വാഹനം റോഡരികില്‍ സ്ഥാപിച്ചിരുന്ന സൂചനാ ബോര്‍ഡിലിടിച്ച് മുന്‍വശം തകരുകയായിരുന്നു. തട്ടത്തുമല ഭാഗത്തു നിന്ന് കിളിമാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഗുഡ്‌സ് പിക്കപ്പ്.വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ഉണ്ടായിരുന്നു. മറ്റൊരു യുവാവും പെണ്‍കുട്ടിയുമാണ് ഡ്രൈവറോടൊപ്പം സഞ്ചരിച്ചിരുന്നത്. നിലമേല്‍ സ്വദേശികളായ ആസിഫ് (25) ജിഷു (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം