നേപ്പാളില്‍ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കെ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നേപ്പാളില്‍ നിന്നുമുള്ള ഒരു വീഡിയോ ആണ്. പ്രക്ഷേഭക്കാര്‍ തീയിട്ട പാര്‍ലമെന്റിന് മുന്നില്‍ നിന്ന് ഡാന്‍സ് ചെയ്യുന്ന ഒരു ജെന്‍ സി യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്.ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ്, യൂട്യൂബ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ സെപ്റ്റംബര്‍ 4 മുതല്‍ ബ്ലോക്ക് ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്താണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ബ്ലോക്ക് ചെയ്യാന്‍ കാരണമെന്നാണ് പ്രക്ഷോഭകരുടെ വാദം. പുതുതലമുറ തെരുവില്‍ ഇറങ്ങിയത്. സര്‍ക്കാരിന്റെ അഴിമതി സോഷ്യല്‍മീഡിയയിലൂടെ ചോദ്യം ചെയ്തതോടെയാണ് പ്രതിഷേധം അക്രമാസക്തമാവുകയും നേപ്പാള്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും അടക്കം പ്രക്ഷോഭകര്‍ തീയിടുകയും ചെയ്തു.Also Read : പ്രക്ഷോഭകാരികളുടെ കയ്യിൽ പെടാതിരിക്കാൻ ഹെലികോപ്റ്ററിൽ തൂങ്ങി രക്ഷപ്പെട്ട് നേപ്പാൾ മന്ത്രിമാർ – വീഡിയോഅതേസമയം ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി എഞ്ചിനീയര്‍ കുല്‍ മാന്‍ ഗിസിങ് എത്തിയേക്കുമെന്ന് സൂചന. ആദ്യം മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയുടെ പേരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നേപ്പാളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചതിന് നേതൃത്വം നല്‍കിയ ഗിസിങ് ഇടക്കാല പ്രധാനമന്ത്രി ആയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ, പ്രക്ഷോഭകാരികളുമായി നേപ്പാള്‍ സൈനിക ജനറല്‍ ചര്‍ച്ചക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. View this post on Instagram A post shared by Gully Gupshup (@gully.gupshup)The post കത്തിയമരുന്ന പാര്ലമെന്റിന് മുന്നില് നിന്നും ജെന് സി യുവാവിന്റെ ഡാന്സ്; വൈറലായി വീഡിയോ appeared first on Kairali News | Kairali News Live.