ലോകയുടെ ഫസ്റ്റ് കട്ട് മൂന്ന് മണിക്കൂർ ആയിരുന്നു എന്നും അതിനെ ട്രിം ചെയ്താണ് ഇപ്പോഴുള്ള രൂപത്തിലേക്ക് കൊണ്ടുവന്നതെന്നും സംവിധായകൻ ഡൊമിനിക് അരുൺ. ഇപ്പൊ ജിടിഎ വൈസ് സിറ്റിയൊക്കെ കളിക്കുമ്പോൾ ഓരോ മിഷൻ തീരുമ്പോഴാണല്ലോ പുതിയ പുതിയ സിറ്റികളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിക്കുക. അത്തരത്തിൽ വലിയൊരു ലോകത്തിലേക്കുള്ള ഒരു ചെറിയ വാതിൽ മാത്രമാണ് ചന്ദ്രയെന്നും ഡൊമിനിക് അരുൺ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.ഡൊമിനിക് അരുൺ, നിമിഷ് രവി എന്നിവരുടെ വാക്കുകൾവലിയ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഡീറ്റെയിൽഡായി ചെയ്തിരുന്നത് കൊണ്ടുതന്നെ ഷൂട്ടിങ്ങിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല. ഇത്രയും ഷോട്ട് ഡിവിഷൻ ഉണ്ടായിരുന്നത് കൊണ്ടുതന്നെ എഡിറ്റ് ചെയ്യുമ്പോൾ ചമൻ എന്നോട് ചോദിച്ചു, ഇനി ഇതിൽ എന്താണ് ചെയ്യേണ്ടത് എന്ന്. ലോകയുടെ ഫസ്റ്റ് കട്ട് മൂന്ന് മണിക്കൂർ ഉണ്ടായിരുന്നു. പിന്നെ ആരെയെങ്കിലും ഒക്കെ കാണിച്ച് ഇതിൽ നിന്നും അര മണിക്കൂർ കട്ട് ചെയ്ത് കളയാനാണെങ്കിലും എവിടെ നിന്ന് കളയും എന്നൊരു ഐഡിയ ഉണ്ടായിരുന്നില്ല. പക്ഷെ, ചമൻ അത് അതിമനോഹരമായി കൈകാര്യം ചെയ്തു. ഞങ്ങളുടെ ഒരു ഏസ്തെറ്റിക്കൽ ചോയ്സ് കൂടി ഇതിലുണ്ട്. ഈ ലോകം വളരെ പതിയെ പരിചിതമാക്കണം എന്നൊരു തീരുമാനം ഞങ്ങൾക്കുണ്ടായിരുന്നു. ഇപ്പൊ ജിടിഎ വൈസ് സിറ്റിയൊക്കെ കളിക്കുമ്പോൾ ഓരോ മിഷൻ തീരുമ്പോഴാണല്ലോ പുതിയ പുതിയ സിറ്റികളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിക്കുക. അത്തരത്തിൽ വലിയൊരു ലോകത്തിലേക്കുള്ള ഒരു ചെറിയ വാതിൽ മാത്രമാണ് ചന്ദ്ര. ഇതിൽ കാണിച്ച സ്ഥലങ്ങളെല്ലാം അടുത്ത ഭാഗങ്ങളിൽ വലുതായേക്കാം.